15
Jun 2024
Tue
15 Jun 2024 Tue
Polytechnic admission lateral entry

2024-25 അദ്ധ്യയന വര്‍ഷത്തെ പോളി ടെക്‌നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ( Polytechnic diploma 2024 lateral entry rank list ) പ്രസ്തുത റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകര്‍ക്ക് 16/06/2024 മുതല്‍ 19/06/2024 വരെ അഡ്മിഷന്‍ പോര്‍ട്ടലിലെ ‘Counselling Registration’ എന്ന ലിങ്ക് വഴി കൗണ്‍സിലിംഗിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തവരെ മാത്രമെ കൗണ്‍സിലിംഗിനു ഹാജരാകുവാന്‍ അനുവദിക്കുകയുള്ളു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗണ്‍സിലിംഗ് ജില്ലാതലത്തില്‍ 21/06/2024 മുതല്‍ 24/06/2024 വരെ നോഡല്‍ പോളിടെക്നിക് കോളേജുകളില്‍ വെച്ച് നടത്തുന്നതാണ്. വിവിധ ജില്ലകളില്‍ ഒരേ സമയം പ്രവേശനം നടക്കുന്നതിനാല്‍ ഒരോ ജില്ലകളുടേയും പ്രവേശന നടപടികളുടെ സമയക്രമം അഡ്മിഷന്‍ പോര്‍ട്ടലില്‍ 20/06/2024 ല്‍ പ്രസിദ്ധീകരിക്കുന്നത് പരിശോധിച്ചതിനു ശേഷം നിശ്ചിത സമയത്തുതന്നെ ഹാജരാകുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഒന്നില്‍ക്കൂടുതല്‍ സ്ഥാപനങ്ങളില്‍ ഹാജരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും പ്രോക്സി ഫോമുമായി ഹാജരാകേണ്ടതാണ്. ഒന്നില്‍ കൂടുതല്‍ സ്ഥാപനത്തില്‍ പ്രവേശനം നേടിയാല്‍ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനില്‍ക്കുകയുള്ളൂ. മറ്റു പ്രവേശനങ്ങള്‍ സ്വമേധയാ റദ്ദാകുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് www.polyadmission.org/let എന്ന അഡ്മിഷന്‍ പോര്‍ട്ടലിലോ സമീപത്തുള്ള പോളിടെക്നിക് കോളേജിലെ ഹെല്പ് ഡെസ്‌കിലോ ബന്ധപ്പെടാവുന്നതാണ്