16
Jun 2024
Mon
16 Jun 2024 Mon

ബാങ്ക് ജോലി ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങളെ SBI വിളിക്കുന്നു, അപേക്ഷിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ക്ക് (എസ്‌സിഒ) കീഴില്‍ ട്രേഡ് ഫിനാന്‍സ് ഓഫീസര്‍, മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ II തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. താല്‍പ്പര്യവും യോഗ്യതയുമുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഔദ്യോഗിക സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷാ നടപടികള്‍ ജൂണ്‍ 7 ന് ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 27 ആണ്.

ട്രേഡ് ഫിനാന്‍സ് ഓഫീസര്‍മാരുടെ (എംഎംജി സ്‌കെയില്‍ II) ഒഴിവുള്ള 150 തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. ഇതില്‍ 61 തസ്തികകള്‍ അണ്‍ റിസര്‍വ്ഡ് വിഭാഗത്തിനും 38 മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 25 പട്ടികജാതിക്കാര്‍ക്കും 15 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും 11 എണ്ണം പട്ടികജാതിക്കാര്‍ക്കും ആണ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

ജാലിസ്ഥലം : ഹൈദരാബാദ്, കൊല്‍ക്കത്ത

ഒഴിവുകള്‍
SC: 25

ST: 11

OBC: 38

EWS: 15

UR: 61

പ്രായം

23 വയസ്സ് മുതല്‍ 32 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2023 ഡിസംബര്‍ 31 അനുസരിച്ച് കണക്കാക്കും.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വയസ്സും, pwd വിഭാഗക്കാര്‍ക്ക് 10 വയസ്സും പ്രായപരിധിയില്‍ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം.
മറ്റ് യോഗ്യത: ഡോക്യുമെന്ററി ക്രെഡിറ്റ് സ്‌പെഷ്യലിസ്റ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് (സിഡിസിഎസ്) സര്‍ട്ടിഫിക്കേഷന്‍ മുന്‍ഗണന നല്‍കും / ട്രേഡ് ഫിനാന്‍സ് സര്‍ട്ടിഫിക്കറ്റ് / ഇന്റര്‍നാഷണല്‍ ബാങ്കിംഗിലെ സര്‍ട്ടിഫിക്കറ്റ് (മുന്‍ഗണന). ട്രേഡ് ഫിനാന്‍സ് പ്രോസസ്സിങ്ങില്‍ മിനി. ഏതെങ്കിലും ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കില്‍ സൂപ്പര്‍വൈസറി റോളില്‍ എക്‌സിക്യൂട്ടീവായി ട്രേഡ് ഫിനാന്‍സ് പ്രോസസ്സിംഗില്‍ 2 വര്‍ഷത്തെ പരിചയം (പോസ്റ്റ് എസന്‍ഷ്യല്‍ അക്കാദമിക് യോഗ്യതാ അനുഭവം).

തെരഞ്ഞെടുപ്പ് രീതി

ഷോര്‍ട്ട് ലിസ്റ്റിംഗ്

വീഡിയോ ഇന്റര്‍വ്യൂ

Application Fees

750/
SC/ST/PWD/XS വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസ് ഇല്ല

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

എങ്ങിനെ അപേക്ഷിക്കാം

താഴെ നല്‍കിയിട്ടുള്ള ലങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ Apply Now ഓപ്ഷന്‍ സെലക്ട് ചെയ്യുക
മുന്‍പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്യുക മറ്റുള്ളവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുക
അപേക്ഷാഫോമില്‍ ചോദിച്ചിട്ടുള്ള വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കുക
ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത് നല്‍കുക
ശേഷം നല്‍കിയിട്ടുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തുക
അപേക്ഷാഫീസ് അടക്കേണ്ടവര്‍ തുടര്‍ന്ന് അപേക്ഷാ ഫീസ് അടക്കുക
ശേഷം നിങ്ങളുടെ അപേക്ഷ സബ്മിറ്റ് ചെയ്യുക
സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താന്‍ കഴിയുന്നതല്ല. പൂരിപ്പിച്ച അപേക്ഷാ ഫോം പ്രിന്റൗട്ട് എടുത്തോ PDF ആയോ സൂക്ഷിക്കുക.

അപേക്ഷിക്കാനുള്ള ലിങ്ക്: https://recruitment.bank.sbi/crpd-sco-2024-25-5/apply
വിജ്ഞാപനം: https://bank.sbi/documents/77530/0/060624-sco-05.pdf/03121e9e-14e0-b9fa-6665-4fcef91859e4?t=1717673593920

SBI Trade Finance Officer Recruitment 2024

The advertisement for recruitment of Trade Finance Officer (MMGS-II) in Middle Management Grade – Scale II is released officially by the State Bank Of India, candidates meeting certain eligibility can apply between 7 and 27 June 2024. To get more details regarding it, stay tuned