16
Jun 2024
Wed
16 Jun 2024 Wed

2024- 25 അധ്യയന വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org യില്‍ അപ്ലിക്കേഷന്‍ നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും ജനന തീയതിയും നല്‍കി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകള്‍ വഴി അവരവരുടെ ട്രയല്‍ റാങ്കും ലഭിക്കാന്‍ സാധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാം. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി ഓപ്ഷനുകളില്‍ മാറ്റം വരുത്തുന്നതിനും, അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്തുന്നതിനും ജൂണ്‍ 28നു വൈകിട്ട് 5 മണി വരെ സമയമുണ്ടായിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

ഓണ്‍ലൈന്‍ തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള ഗവ./ എയിഡഡ്/ ഗവ കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആര്‍.ഡി/ കേപ്പ്/ എല്‍.ബി.എസ്) പോളിടെക്‌നിക് കോളേജിലെ ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. ട്രയല്‍ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാല്‍ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നല്‍കുന്നില്ല.

Polytechnic Diploma Admission: Trial Allotment List Published