12
Jun 2024
Wed
12 Jun 2024 Wed
kerala expat social worker dies in Dammam day after returned from homeland

ദമ്മാം: നാട്ടില്‍ നിന്നെത്തിയതിനു പിന്നാലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി സാജിം അബൂബക്കര്‍ കുഞ്ഞു (51)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവോദയ കോബാര്‍ ഏരിയ എക്‌സികുട്ടീവ് അംഗവും തലാല്‍ യൂനിറ്റ് സെക്രട്ടറിയുമായിരുന്നു. അല്‍ കോബാര്‍ അല്‍മന ഹോസ്പിറ്റലില്‍ നിര്യാതനായി. ഭാര്യ ഷക്കീല, മകള്‍ സൈന (ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി). തിരുവനന്തപുരം വെമ്പായത്തെ അബൂബക്കര്‍- ഉമ്മുകുല്‍സു ദമ്പതികളുടെ മകനാണ് സാജിം അബൂബക്കര്‍. സഹോദരി സീന.

25 വര്‍ഷത്തിലധികമായി കോബാറില്‍ പ്രവാസിയായിരുന്നു. ഇപ്പോള്‍ സറാക്കോ കമ്പനിയില്‍ ആര്‍ക്കിടെക്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. പത്തു ദിവസം മുമ്പ് നാട്ടിലേക്ക് പോയ സാജിം അബൂബക്കര്‍ ഇന്നലെ രാവിലെയാണ് ദമാമില്‍ തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക