15
Jul 2024
Tue
15 Jul 2024 Tue
Kerala teaching job

ചുരുങ്ങിയ കാലം പഠിച്ച് എല്‍.പി/ യു.പി സ്‌കൂള്‍ തലങ്ങളില്‍ അധ്യാപനരംഗത്ത് ജോലി നേടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? (Kerala DElEd Admission 2024: Eligibility Criteria)  എങ്കില്‍ അതിനുള്ള അവസരമാണ് ഡി.എല്‍.എഡ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദ്വിവത്സര ഡിപ്ലോമ ഇന്‍ എലമെന്റ്‌റി എഡ്യുക്കേഷന്‍ പ്രോഗ്രാം ഒരുക്കുന്നത്. ഹയര്‍ സെക്കന്‍ഡറിക്കു ശേഷം ഡി.എല്‍.എഡ് പൂര്‍ത്തിയാക്കി കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്) യോഗ്യത നേടിയാല്‍ പ്രൈമറി തലത്തില്‍ അധ്യാപകരാവാനുള്ള യോഗ്യതയാവും. 2024-26 അധ്യയന വര്‍ഷത്തെ ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം വിഷയങ്ങളിലെ ഡി.എല്‍.എഡ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്‍പത് ശതമാനം മാര്‍ക്കോടെ പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത വേണം. മൂന്ന് ചാന്‍സിനുള്ളില്‍ +2 പരീക്ഷ വിജയിച്ചവരായിരിക്കണം. പ്രായപരിധി ജൂലായ് ഒന്നിന് 17 വയസ്സ് തികഞ്ഞിരിക്കുകയും 35 വയസ്സില്‍ താഴെയുമായിരിക്കണം. പട്ടിക വിഭാഗക്കാര്‍, മറ്റു പിന്നാക്കക്കാര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവുണ്ടാവും.

പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാ റാക്കുന്ന റാങ്ക് ലിസ്റ്റില്‍ സംവരണ വ്യവസ്ഥ പാലിച്ചായിരിക്കും പ്രവേശനം നടത്തുക.

ഇതാണ് യോഗ്യത

ഡി.എല്‍.എഡ് (ഹിന്ദി) പ്രവേശനത്തിന് ഹിന്ദി രണ്ടാം വി ഷയമായുള്ള ഹയര്‍ സെക്കണ്ടറി വിജയമോ ഹിന്ദി അഡീഷനല്‍ വിഷയമായെടുത്ത് പത്താം ക്ലാസ് വിജയിച്ച് ഹയര്‍ സെക്കന്‍ഡറി വിജയമോ ആണ് യോഗ്യത. ഹിന്ദി പ്രചാര സഭയുടെ പ്രവീണ്‍, സാഹിത്യാചാര്യ, രാഷ്ട്രഭാഷാ വിശാരദ്, ഹിന്ദി നിഭൂഷണ്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യത നേടിയാലും മതി.

ഡി.എല്‍.എഡ് (അറബിക്) പ്രവേശനത്തിന് അറബിക് ഐഛിക വിഷയമായോ രണ്ടാം ഭാഷയായോ ഹയര്‍ സെക്കണ്ടറി, അഫ്‌സല്‍ഉല്‍ ഉലമ പ്രിലിമിനറി, പ്രീഡിഗ്രി അറബിക് എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പരിക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബിക് അധ്യാപക പരിശീലനം കഴിഞ്ഞവര്‍ക്കും ഓറിയന്റല്‍ സ്‌കൂളില്‍ നിന്നോ അക്കാദമിക് സ്‌കൂളില്‍ നിന്നോ അറബിക് ഒന്നാം വിഷയമായെടുത്ത് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി ഏതെങ്കിലും വിഷയത്തില്‍ ഹയര്‍ സെക്കണ്ടറി വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.

ഡി.എല്‍.എഡ് (സംസ്‌കൃതം) പ്രവേശനത്തിന് സംസ്‌കൃതം ഐഛിക വിഷയമായോ രണ്ടാം വിഷയമായോ ഹയര്‍ സെക്കണ്ടറി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.

ഡി.എല്‍എഡ് (ഉറുദു) പ്രവേശനത്തിന് ഉറുദു ഓപ്ഷണല്‍ ആയോ രണ്ടാം ഭാഷയായോ ഉള്ള ഹയര്‍ സെക്കണ്ടറി ആണ് യോഗ്യത. സംസ്‌കൃതം, ഉറുദു എന്നിവ മറ്റു രീതിയില്‍ പഠിച്ചവര്‍ക്കും യോഗ്യതയുണ്ട്.

യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ https://education.kerala. gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷിക്കേണ്ട വിധം

ഡി.എല്‍.എഡ് (ഹിന്ദി, അറബി, സംസ്‌കൃതം, ഉറുദു) പൊതു ക്വാട്ട വിഭാഗത്തിലേയും ഡി.എല്‍.എഡ് (ഹിന്ദി) സ്വാശ്രയ വിഭാഗത്തിലെയും പ്രവേശനത്തിന് നോട്ടിഫിക്കേഷനുകള്‍
education.kerala. gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊതു ക്വാട്ട വിഭാഗത്തിലെ പ്രവേശനത്തിന് ജൂലൈ പത്തിന് വൈകിട്ട് 5 മണിക്ക് മുമ്പായി
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനനതപുരം

എന്ന വിലാസത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കണം.

കോഴ്‌സുകള്‍ എവിടെയൊക്കെ?

പൊതു ക്വാട്ടയിലെ ട്രെയ്‌നിങ് സെന്ററുകള്‍
1) ഹിന്ദി
റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയ്‌നിങ്, തിരുവനന്തപുരം (100 സീറ്റ്)
ഗവ. ഹിന്ദി ടീച്ചര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, രാമവര്‍മപുരം, തൃശൂര്‍ (100 സീറ്റ്)

2) അറബിക്
ഗവ. ടി.ടി.ഐ, കൊല്ലം (50 സീറ്റ്) ഗവ. ടി.ടി.ഐ, മലപ്പുറം (50 സീറ്റ്) ഗവ. ടി.ടി.ഐ ഫോര്‍ വിമന്‍, കോഴിക്കോട് (50 സീറ്റ്)

3) ഉറുദു
ഗവ. ടി.ടി.ഐ, മലപ്പുറം (50 സീറ്റ്) ഗവ. ടി.ടി.ഐ ഫോര്‍ വിമന്‍, കോഴിക്കോട് (50 സീറ്റ്)

4. സംസ്‌കൃതം
ഡയറ്റ്, വടകര, കോഴിക്കോട് (50 സീറ്റ്)

ഡി.എല്‍.എഡ് (ഹിന്ദി) കോഴ്‌സ് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍
മലബാര്‍ ഹിന്ദി പ്രചാര കേന്ദ്രം, കൊണ്ടോട്ടി, മലപ്പുറം (60 സീറ്റ്)
ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട (60 സീറ്റ്)
പെര്‍ഫെക്റ്റ് ഹിന്ദി ടീച്ചര്‍ ട്രെയ്‌നിങ് ഇന്‍ സ്റ്റിറ്റിയൂട്ട്, പെരിന്തല്‍മണ്ണ, മലപ്പുറം (60 സീറ്റ്)

സ്വാശ്രയ സ്ഥാപനങ്ങളിലെ 50% മെറിറ്റ് സീറ്റിലെ പ്രവേശനത്തിനും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ശേഷിക്കുന്ന 50% മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാളിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.