കിണറ്റിൽ വീണ വിറകെടുക്കാൻ കിണറ്റിൽ ഇറങ്ങിയ ഗൃഹനാഥനും രക്ഷപ്പെടുത്താനിറങ്ങിയ രണ്ടുമക്കളുമടക്കം അഞ്ചുപേർ വിഷവാതകം ശ്വസിച്ചുമരിച്ചു. ഛത്തീസ്ഗഡിലാണ് ദാരുണമായ അപകടം. രാംചന്ദ് ജെയ്സാളും മക്കളായ രാജേന്ദ്രയും ജിതേന്ദ്രയും അയൽവാസികളായ രമേഷ് പട്ടേലും ടിക്കേഷ് ചന്ദ്രയുമാണ് മരിച്ചത്.
|
രാംചന്ദിന്റെ വീട്ടുവളപ്പിലെ കിണറിൽ വിറക് കമ്പ് വീണിരുന്നു. വെള്ളിയാഴ്ച രാവിലെ രാംചന്ദ് വിറകെടുക്കാൻ കിണറ്റിൽ ഇറങ്ങി. ഇതിനു പിന്നാലെ രാംചന്ദ് വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി. രക്ഷിക്കാനിറങ്ങിയ രണ്ട് മക്കളും കുഴഞ്ഞുവീണതോടെ വീട്ടുകാർ നിലവിളിക്കുകയും അയൽവാസികളും കിണറ്റിലിറങ്ങി അപകടത്തിൽപെടുകയുമായിരുന്നു. വിവരമറിഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തി അഞ്ചുപേരെയും പുറത്തെടുത്തത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





