സൈക്കോളജിക്കാര്ക്ക് ITBPയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആകാം; ശമ്പളം 81,100 രൂപ വരെ
|
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡോടിബറ്റന്‍ അതിര്‍ത്തി (ഐ.ടി.ബി.പി) പൊലിസ് സേനയില്‍ പുതിയ വിജ്ഞാപനം ഇറങ്ങി. ഹെഡ് കോണ്‍സ്റ്റബിള്‍ (എജ്യുക്കേഷന്‍ ആന്‍ഡ് സ്ട്രെസ് കൗണ്‍സിലര്‍) തസ്തികയില്‍ നിയമനം. ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ്പ് ഇ നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പെടുന്ന തസ്തികയാണിത്. വിശദ വിവരങ്ങള്‍ താഴെ.
112 ഒഴിവുണ്ട്. ഇതില്‍ 16 ഒഴിവുകള്‍ വനിതകള്‍ക്കാണ്.
താത്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടാന് സാധ്യതയുണ്ട്.
അവസാന തീയതി: ആഗസ്റ്റ് 5
യോഗ്യത: സൈക്കോളജി ഒരു വിഷയമായ ബിരുദം/തത്തുല്യം. അല്ലെങ്കില്‍, ബി.എഡ്./ബി.ടി./തത്തുല്യം.
പ്രായം: 2024 ഓഗസ്റ്റ് അഞ്ചിന് 2025 വയസ്സ്.
ഉയര്‍ന്ന പ്രായപരിധയില്‍ വിമുക്തഭടന്മാര്ക്കും എസ്.സി, എസ്.ടി., ഒ.ബി.സി വിഭാഗങ്ങള്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം: 25,500 മുതല്‍ 81,100 രൂപ.
ഫീസ്: 100 രൂപ.
വനിതകള്‍ക്കും വിമുക്തഭടന്മാര്ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസില്ല.
തെരഞ്ഞെടുപ്പ് രീതി: കായികക്ഷമതാപരീക്ഷ, കായികശേഷിപരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യാന്‍ ബാധ്യസ്ഥരായിരിക്കും. 10 ശതമാനം ഒഴിവുകള്‍ വിമുക്ത ഭടന്മാര്ക്കായി സംവരണം ചെയ്തിരിക്കുന്നു.
https://recruitment.itbpolice.nic.in/
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ്സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
ITBP HC (E&SC) Recruitment 2024 – 112 Vacancies, Notification and Apply Link


