21
Jul 2024
Thu
21 Jul 2024 Thu
Abdul Raheem saudi

റിയാദ്: ദിയാ ധനം നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനം ഏത് സമയവും പ്രതീക്ഷിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍. (The lawyer said that Abdul Rahim’s release could happen at any moment) വധശിക്ഷയില്‍ ഇളവ് നല്‍കിയ കോടതി ഉത്തരവ് റിയാദ് ഗവര്‍ണറേറ്റിലും പബ്ലിക് പ്രോസിക്യൂഷനിലും ഇതിനകം എത്തിയതായി അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇനി പബ്ലിക് പ്രോസിക്യൂഷന്‍ റഹീമിന്റെ കേസിന്റെ തുടക്കം മുതലുള്ള ഫയലുകളും നിലവില്‍ മറ്റ് കേസുകള്‍ റഹീമിന്റെ പേരിലില്ല എന്ന് തെളിയിക്കാനുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങുന്ന ഫയലും കോടതിയിലേക്ക് അയക്കും. ഇത് ലഭിച്ചു കഴിഞ്ഞാല്‍ കോടതി കേസ് കേള്‍ക്കാന്‍ സമയം അനുവദിക്കുകയും അന്നേ ദിവസം തന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് ഒസാമ പറഞ്ഞു.

എന്നാല്‍ ഇത് കൃത്യമായി ഏത് ദിവസം ഉണ്ടാകുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിയാധനം സമാഹരിക്കപ്പെട്ടതിനുശേഷം ഒരു ദിവസവും പാഴാക്കിയിട്ടില്ല. എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി എത്രയും പെട്ടെന്ന് കേസിന് പരിസമാപ്തിയുണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദി ബാലന്‍ മരിച്ച കേസില്‍ 18 വര്‍ഷമായി റിയാദില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കിയത് ജൂലൈ രണ്ടിനാണ്. ജനങ്ങളില്‍ നിന്ന് സമാഹരിച്ച ഒന്നരക്കോടി റിയാല്‍ ദിയാധനം നല്‍കിതോടെയാണ് മോചനത്തിനുള്ള വഴിതെളിഞ്ഞത്.