15
Jul 2024
Thu
15 Jul 2024 Thu

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ താല്‍ക്കാലിക ജോലികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാനേജ്‌മെന്റ് ട്രെയിനി
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ ഐ.റ്റി.ഡി.പി, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളില്‍ മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് പാസ്സായവരും 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക്് ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വൈത്തിരി താലൂക്കിലുള്ളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ളവര്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കണം.
ഫോണ്‍ 04936202232.

അധ്യാപക ഒഴിവ്
സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍) വിഭാഗത്തില്‍ അധ്യപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 15 ന് ഉച്ചയ്ക്ക് 1.30 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍ 9447887798

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍
തിരുനെല്ലി ഗവ ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി,സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ ജൂലൈ 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് എത്തണം.
ഫോണ്‍: 04395299330

ജൂനിയര്‍ പബ്ലിക ഹെല്‍ത്ത് നഴ്‌സ്
തിരുനെല്ലി ഗവ ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, അസല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ സഹിതം ജൂലൈ 18 ന് രാവിലെ 11 നകം കൂടിക്കാഴ്ച്ചക്ക് എത്തണം.
ഫോണ്‍: 04395299330

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫെസിലിറ്റേറ്റര്‍ നിയമനം
നിലമ്പൂര്‍ പട്ടിക വര്‍ഗ്ഗ വികസന പ്രൊജക്ട് ഓഫീസിലും ഓഫീസിന്റെ ഭരണനിയന്ത്രണത്തിലുള്ള നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലും ആരംഭിക്കുന്ന സഹായി കേന്ദ്രയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും മാഞ്ചീരി ഉന്നതിയിലേക്ക് ഫെസിലിറ്റേറ്ററെയും നിയമിക്കുന്നു.
എസ്.എസ്.എല്‍.സി വിജയം, കമ്പ്യൂട്ടര്‍ പരിജ്ഞാന അടിസ്ഥാനയോഗ്യതാ കോഴ്‌സ് (എം.എസ് ഓഫീസ്, ഡി.സി.എ, പി.ജി.ഡി.സി.എ തുടങ്ങിയവ) വിജയം എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് വേണ്ട യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയണം. പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫെസിലിറ്റേറ്റര്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഈ തസ്തികയിലേക്ക് മാഞ്ചീരി ഉന്നതിയില്‍ വസിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, എസ്.എസ്.എല്‍.സി, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍, മേല്‍പ്പറഞ്ഞ രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 19 ന് രാവിലെ 11 മണിക്ക് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

കൂടുതല്‍ വിവരങ്ങള്‍ ഐ.ടി.ഡി.പി ഓഫീസ് നിലമ്പൂര്‍ (ഫോണ്‍: 04931220315), നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് (ഫോണ്‍: 9496070368, 9061634932), എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് (ഫോണ്‍: 9496070369, 9446631204), പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് (ഫോണ്‍: 9496070400,9544290676) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി
മലപ്പുറം ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി വിജയിച്ച, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഏഴ് ഒഴിവുകളാണുള്ളത്. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും ഒരു വര്‍ഷത്തേക്ക് മാത്രവുമായിരിക്കും.
ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോറങ്ങള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിലും, നിലമ്പൂര്‍/എടവണ്ണ/ പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വരുമാനം, യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഉള്ളടക്കം ചെയ്ത് ജൂലൈ 20 നുള്ളില്‍ മേല്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220315.

ഐ.എല്‍.ഡി.എമ്മില്‍ ഒഴിവ്
റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എല്‍.ഡി.എം ന്റെ ഭാഗമായ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ വീഡിയോ എഡിറ്റര്‍, വിഷ്വല്‍ മീഡിയയില്‍ ഇന്റേണ്‍സിന്റെ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റര്‍ തസ്തികയിലെ ഉയര്‍ന്ന പ്രായപരിധി 35 ഉം ഇന്റേണ്‍ഷിപ്പിന് 30 വയസ്സുമാണ്. വീഡിയോ എഡിറ്റര്‍ നിയമനം ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ്. പ്രതിമാസം 20,065 രൂപ ശമ്പളം സൗജന്യ താമസ സൗകര്യം നല്‍കും. ന്യൂസ് ക്ലിപ്പുകള്‍ തയ്യാറാക്കല്‍, ലൈവ് ട്രാന്‍സ്മിഷന്‍ സ്വിച്ചിംഗ്, ഓണ്‍ലൈന്‍ എഡിറ്റിംഗ്, വീഡിയോ ഫൂട്ടേജിന്റെ അപ്‌ലോഡിങ്, ഡോക്യുമെന്ററികള്‍ തയ്യാറാക്കല്‍, സോഷ്യല്‍മീഡിയയ്ക്കു വേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകള്‍ തയ്യാറാക്കല്‍ എന്നിവയാണ് ചുമതലകള്‍. പ്ലസ് ടു, വീഡിയോ എഡിറ്റിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. ന്യൂസ് പോര്‍ട്ടല്‍/ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വാര്‍ത്താധിഷ്ഠിത വീഡിയോ തയ്യാറാക്കുന്നതിലും എഡിറ്റിംഗിലും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. വിഷ്വല്‍ മീഡിയയില്‍ ഇന്റേണ്‍ഷിപ്പിന് ഒരു വര്‍ഷത്തേക്കാണ് നിയമനം. താമസം സൗജന്യമായിരിക്കും. മാസം 10,000 രൂപ വേതനം. പ്രായ പരിധി 30 വയസ്. പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഐ.എല്‍.ഡി.എം വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കാം. വീഡിയോ എഡിറ്റിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.
ഇ മെയില്‍: [email protected] അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 17. അഭിമുഖം, എഴുത്തുപരീക്ഷ ജൂലൈ 20. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en

കുക്ക്, സ്വീപ്പര്‍, ധോബി
കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവില്‍ നിലവില്‍ ഒഴിവുള്ള ക്യാമ്പ് ഫോളോവര്‍ (കുക്ക്, സ്വീപ്പര്‍, ധോബി) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് വാക്ഇന്‍ ഇന്റര്‍വ്യു നടത്തും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 15ന് രാവിലെ 10.30ന് മാലൂര്‍ക്കുന്നിലെ കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവില്‍ അഭിമുഖത്തിന് എത്തണം.

ഗസ്റ്റ് ഇന്റര്‍പ്രട്ടര്‍ ഒഴിവ്
തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് എച്ച്.ഐ ബാച്ചില്‍ ഗസ്റ്റ് ഇന്റര്‍പ്രട്ടര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവി മുമ്പാകെ ജൂലൈ 15നു രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
വിശദവിവരങ്ങള്‍ക്ക്: 0471 2491682

റിസോഴ്‌സ് പേഴ്‌സണ്‍

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ വഴി നടപ്പിലാക്കുന്ന ഓ ആര്‍ സി പദ്ധതിയുടെ ഇടുക്കി ജില്ലയിലെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും , കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയവും, പരിശീലനമേഖലയിലെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്കും , അല്ലെങ്കില്‍ ബിരുദവും 2 വര്‍ഷം കുട്ടികളുടെ മേഖലയിലെ പ്രവര്‍ത്തി പരിചയവും , പരിശീലനമേഖലയിലെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മൂന്നാര്‍ , മറയൂര്‍ , പീരുമേട് , കുമളി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള തമിഴ് ഭാഷ കൈകാര്യം ചെയ്യുന്ന മേല്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന . കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ചായിരിക്കും ഹോണറേറിയം നല്‍കുന്നത് . അപേക്ഷകള്‍ ജൂലൈ 15 നു മുന്‍പായി ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ്, ഇടുക്കി.
ഫോണ്‍. 7907314875

കെയര്‍ടേക്കര്‍

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് പ്രവര്‍ത്തിക്കുന്ന പകല്‍വീട്ടിലെ കെയര്‍ടേക്കറുടെ ഒഴിവിലേക്ക് 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തു പരിധിയില്‍ സ്ഥിര താമസക്കാരായ 21 നും 45 നും മധ്യേ പ്രായമുളള വനിതകളായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ : 048402677209.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

Various temporary vacancies under Govt kerala