11
Jul 2024
Sat
11 Jul 2024 Sat
Self employment for women

തിരുവനന്തപുരം: വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരഭങ്ങള്‍ക്ക് തുടങ്ങുന്നതിന് 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ വായ്പ്പ് നല്‍കുന്നു. വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം വേണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

60 മാസം കൊണ്ട് തവണകളായി തിരിച്ചടയ്ക്കണം. അപേക്ഷ ഫോം www.kswdc.org ല്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2454585 (വനിതാ വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം ഓഫിസ്)

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക