പത്താം ക്ലാസ് യോഗ്യതയുള്ളവർ കേന്ദ്ര സര്ക്കാര് വിളിക്കുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് 8326 ഒഴിവുകൾ ആണുള്ളത്.
|
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്(MTS ) ഹവില്‍ദാര്‍ പോസ്റ്റുകളിലേക്ക്. ആണ് പുതിയ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചത്. മിനിമം പത്താം ക്ലാസ് ഉള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം.
വിശദാംശം നോക്കാം
ആകെ 8326 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.
തസ്തിക& ഒഴിവ്
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് MTS = 4887 ഒഴിവുകൾ
ഹവില്‍ദാര്‍ (CBIC & CBN) = 3439 ഒഴിവുകള്‍.
* വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
* വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.*
https://www.instagram.com/ntlcareer
പ്രായപരിധി
എം.ടി.എസ് = 18 മുതല്‍ 25 വയസ് വരെ.
ഹവില്‍ദാര്‍ = 18 മുതല്‍ 27 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് വിജയം.
ശമ്പളം
ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം ശമ്പള കമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ള ലെവല്‍ 1 ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
100 രൂപ.
(വനിതകള്‍/ എസ്.സി, എസ്.ടി/ വിമുക്ത ഭടന്‍മാര്‍/ പിഡബ്ല്യൂബിഡി ക്കാര്‍ക്ക് അപേക്ഷ ഫീസില്ല)
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആണ് അപേക്ഷിക്കേണ്ടത്.
ആദ്യമായി അപേക്ഷിക്കുന്നവർ ആധാർ, സ്കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവ ഉപയോഗിച്ച് വൺ ടൈം റജിസ്ട്രേഷൻ ചെയ്യണം.
SSC ലിങ്ക്: https://ssc.gov.in/home/apply
SSC MTS 2024 Notification Out at ssc.gov.in: Apply Online for 8326 MTS & Havaldar Posts, Check Exam Date


