14
Jul 2024
Sun
14 Jul 2024 Sun
thrissur native man came in Oman dies after heart attack

മസ്‌കത്ത് ∙ ബിസിനസ് ആവശ്യത്തിന് ഒമാനിലെത്തിയ തൃശൂർ സ്വദേശി ഹൃദയാ​ഘാതം മൂലം മരിച്ചു. കോട്ടപ്പുറം റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന നടുവില്‍ പുരയ്ക്കല്‍ സേതുമാധവൻ്റെയും ഗീതയുടെയും മകൻ അനേക് (46) ആണ് മരിച്ചത്. സന്ദർശക വിസയില്‍ ഒമാനിലെത്തിയ അനേകിന് ഹൃദയ​ഘാതമുണ്ടാവുകയും തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെ വെള്ളിയാഴ്ചയാണ് അനേക് മരിച്ചത്. ഭാര്യ: നീതു. മകള്‍: ഹൃതിക. സഹോദരന്‍: ഗോപിനാഥ്. മൃതദേഹം ഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.