മാര്‍ട്ടിനസ് രക്ഷകനായി; യൂറോ കപ്പും അര്‍ജന്റീനക്ക്
|
ഫ്ളോറിഡ: കോപ്പ അമേരിക്കയിലും മുത്തമിട്ട് അര്‍ജന്റീന. അധികസമയത്തിലേക്ക് പിരിഞ്ഞ മത്സരത്തിന്റെ 112ാം മിനിറ്റില്‍ ലൗട്ടാരോ മര്‍ട്ടിനസാണ് മെസ്സി സംഘത്തിന്റെ രക്ഷകനായത്. ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു വിജയം. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ 16-ാം കിരീടമാണിത്. ഖത്തറില്‍നടന്ന 2022ലെ ഫിഫ ലോകകപ്പും അര്‍ജന്റീനയ്ക്കായിരുന്നു.
മുഴുവന്‍ സമയവും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. നായകന് ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ഫ്ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. കിട്ടിയ അവസരങ്ങളില്‍ അര്‍ജന്റീനയും മുന്നേറി.
സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്.
Argentina vs Colombia Copa America 2024 final


