യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; നാളെ കൂടി അപേക്ഷിക്കാം
|
പശ്ചിമബംഗാളിലെ കൊല്‍ക്കത്ത ആസ്ഥാനമായ പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ (UCO Bank) പ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. UCO Bank Apprentice Recruitment 2024
അവസാന തീയതി: ജൂലായ് 16.
ഒരു വര്‍ഷമാണ് പരിശീലനം.
15000 രൂപയാണ് സ്‌റ്റൈപ്പന്റ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 544 ഒഴിവുണ്ട്.
കേരളത്തില്‍ 9 ഒഴിവാണുള്ളത് (ജനറല്‍ 7, ഒ ബി.സി.2).
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
യോഗ്യത: അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍ നിന്നുള്ള ബിരുദം.
കൂടാതെ ഏതു സംസ്ഥാനത്തെക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും മനസ്സിലാക്കാനും അറിയണം.
പത്താം ക്ലാസിലെയോ പന്ത്രണ്ടാം കഌസിലെയോ മാര്‍ക്ക്ഷിറ്റ്/ സര്‍ട്ടിഫിക്കറ്റ് ഈ ഭാഷ പഠിച്ചതായി തെളിയുക്കുന്നതിനു ഹാജരാക്കണം.
പ്രായപരിധി: 20-28
2024 ജൂലായ് ഒന്നിന് ആണ് പ്രായപരിധി കണക്കാക്കുക.
അപേക്ഷകര്‍ 02.07.1996നും 01.07.2004നും ഇടയില്‍ ജനിച്ചവരുമായിരിക്കണം.
എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ വര്‍ഷത്തെ (എസ്.സി., എസ്.ടി.15 വര്‍ഷം, ഒ.ബി.സി.13 വര്‍ഷം) ഇളവുണ്ട്.
വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ്.
എഴുത്തുപരീക്ഷ നടത്തിയാരിക്കും തിരഞ്ഞെടുക്കുക.
അപേക്ഷ
എന്‍.എ.ടി.എസ്. പോര്‍ട്ടലായ https://nats.education.gov.in വഴി രജിസ്റ്റര്‍ ചെയ്യണം.
വിശദവിവരങ്ങള്‍ https://ucobank.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
UCO Bank Apprentice Recruitment 2024, Apply Online for 544 Vacancies


