|
ചെന്നൈ: തമിഴ്‌നാട്ടിനെ നടുക്കി വീണ്ടും രാഷ്ട്രീയകൊല. നാം തമിഴര്‍ കക്ഷി നേതാവിനെ അക്രമികൾ വെട്ടിക്കൊന്നു. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍ ആണ് കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിനിടെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്തു വെച്ചായിരുന്നു അക്രമം. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ബാലസുബ്രഹ്മണ്യന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കാരണമെന്നും സംശയമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും, പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്നും മധുര പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച ദളിത് നേതാവും ബിഎസ്പി സംസ്ഥാന പ്രസിഡൻ്റുമായ കെ ആംസ്‌ട്രോങിനെ വെട്ടി കൊന്നിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





