27
Jul 2024
Wed
27 Jul 2024 Wed
woman dies after fallen from third floor of the building after prank went wrong

മൂന്നാം നിലയുടെ കൈവരിയിൽ ഇരുന്ന ജീവനക്കാരി അബദ്ധത്തിൽ താഴേക്കു വീണ് മരിച്ചു. മഹാരാഷ്ട്രയിലെ വികാസ് നാക മേഖലയിലാണ് ദാരുണമായ അപകടം. ​ഗുഡിയ ദേവിയെന്ന യുവതിയാണ് മരിച്ചത്. ഇവിടുത്തെ സ്ഥാപനത്തിൽ ശുചീകരണ തൊഴിലാളിയായിരുന്നു ​ഗുഡിയ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലിക്കിടെ മൂന്നാം നിലയിലെ കൈവരിയിൽ ഇരുന്ന ​ഗുഡ‍ിയയുടെ സമീപത്ത് സഹജീവനക്കാരൻ വന്നിരിക്കുകയും തോളത്ത് കൈയിടുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടമായ ​ഗുഡിയ പിന്നിലേക്ക് വീണു. ഒപ്പമിരുന്നയാളും പിന്നിലേക്ക് വീണെങ്കിലും കൈവരിയിൽ തൂങ്ങിപ്പിടിച്ചുകിടന്നതിനാൽ രക്ഷപ്പെട്ടു. ​

ഗുഡിയ ദേവി തദ്ക്ഷണം മരിച്ചു. ​ഗുഡിയ ദേവിക്ക് ഭർത്താവും രണ്ടു മക്കളുമുണ്ട്. സംഭവത്തിൽ മാൻപാഡ പോലീസ് അന്വേഷണം തുടങ്ങി.