ന്യൂഡല്‍ഹി: കസ്റ്റംസ് തീരുവ കുറച്ചതോടെ മൊബൈല്‍ ഫോണ്‍, സ്വര്‍ണം, കാന്‍സര്‍ മരുന്നുകള്‍, മൊബൈല്‍ ചാര്‍ജര്‍ തുടങ്ങിയവയുടെ വില കുറയും.(Union Budget 2024 Live: Prices of mobile phones and gold will come down) സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6.4 ശതമാനവും കുറച്ചു.
|
കാന്‍സര്‍ രോഗത്തിനുളള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി. കസ്റ്റംസ് തീരുവ കുറച്ചതോടെ മൊബൈല്‍ ഫോണുകളുടെ വിലകുറയും. മൊബൈല് ഫോണ്‍, അനുബന്ധ സാധനങ്ങളുടെ നികുതിയിയില്‍ 15 ശതമാനത്തോളം കുറവ് വരും. മൊബൈല്‍ ചാര്‍ജറുകള്‍ക്കും ഉള്‍പ്പടെ വില കുറയും.
വില കുറയുന്നവ (Price down)
സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
കാന്‍സറിനുള്ള 3 മരുന്നുകള്‍
മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, മൊബൈല്‍ ഘടകങ്ങള്‍
തുകല്‍, തുണി
എക്‌സ്‌റേ ട്യൂബുകള്‍
25 ധാതുക്കള്‍ക്ക് എക്‌സൈസ് തീരുവ ഒഴിവാക്കി
അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു
മത്സ്യമേഖലയില്‍ നികുതിയിളവ്
വില കൂടുന്നവ (Price Up)
പിവിസി, ഫ്‌ളക്‌സ്ബാനറുകള്‍ക്ക് തീരുവ കൂട്ടി (10%-25%)
സോളര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും തീരുവ ഇളവ് നീട്ടില്ല





