|
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2024-25 അധ്യയന വർഷത്തെ യു ജി/ പി ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കുവാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.
28 യു ജി / പി ജി പ്രോഗ്രാമുകൾക്കാണ് ഓപ്പൺ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
16 യു ജി പ്രോഗ്രാമുകളും, 12പി ജി പ്രോഗ്രാമുകളുമാണുള്ളത്.
ഇതിൽ ആറ് പ്രോഗ്രാമുകൾ നാലുവർഷ ബിരുദ ഘടനയിലാണ്.
ബി.ബി.എ., ബി.കോം., ബി.എ. ഇംഗ്ലീഷ്, ബി.എ. മലയാളം, ബി.എ. ഹിസ്റ്ററി, ബി.എ. സോഷ്യോളജി തുടങ്ങിയ ആറു കോഴ്‌സുകൾ നാലുവർഷ ബിരുദമാണ്. ആദ്യമായാണ് ഒരു സംസ്ഥാന ഓപ്പൺ സർവകലാശാല നാലുവർഷ ബിരുദം നടപ്പാക്കുന്നത്.
നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി Exit ഓപ്ഷൻ നൽകുന്നുണ്ട്.
ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേർണിംഗ് മോഡിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഉപരി പഠനം നടത്താം.
ടി സി നിർബന്ധമല്ല
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ യു ജി/പി ജി പ്രോഗ്രാമുകളും യു ജി സി യുടെ അംഗീകാരത്തോട് കൂടിയാണ് നടത്തുന്നത്. ആയതിനാൽ പി എസ് സി/യു പി എസ് സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം സ്വീകാര്യമാണ്.
നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും.
യു ജി സി യുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
സർവകലാശാലയ്ക്ക് കൊല്ലത്തെ ഹെഡ്ക്വാർട്ടേഴ്‌സ് ഉൾപ്പെടെ അഞ്ച് മേഖലാകേന്ദ്രങ്ങളുണ്ട്. പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഈ മാസം നടക്കും.


