വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി.(Wayanad Landslide: Minister Suresh Gopi visit) ഇതിന് വേണ്ടി ദുരന്തത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
|
ഇതുവരെയുള്ള സ്ഥിതിഗതികളെ കുറിച്ചുള്ള കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. തുടര്‍ന്ന് സാങ്കേതിക സംഘം ദുരന്തസ്ഥലത്തെത്തി പരിശോധന നടത്തും. പ്രധാനമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ദുരന്തവുമായി ബന്ധപ്പെട്ട കണക്കെടുപ്പ് നടത്തേണ്ടത് സംസ്ഥാനമാണ്. ഈ കണക്ക് സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടവരെ അറിയിക്കും. അതിന് ശേഷം കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നാണ് തുടര്‍നടപടി സ്വീകരിക്കുക.
12 മണിക്ക് ആനക്കൂട്ടം വന്നില്ലായിരുന്നെങ്കില്‍ ഞങ്ങളും ഇപ്പോള്‍ മണ്ണിനടിയിലായേനേ
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിദാരുണമായ സംഭവമാണ്. വിശ്വസിക്കാവുന്നതിലും അപ്പുറമാണ് നടന്നത്. ദുരന്തത്തെ അതിജീവിച്ചവര്‍ മാനസികാഘാതത്തില്‍ നിന്നും മോചിതരാകാനുണ്ട്. അവശിഷ്ടങ്ങള്‍ മണ്ണില്‍ അലിഞ്ഞു ചേരാന്‍ 10 വര്‍ഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





