24
Aug 2024
Wed
24 Aug 2024 Wed
man kills mother in law in Attingal

തിരുവനന്തപുരം ആറ്റിങ്ങലിൽ യുവാവ് ഭാര്യാമാതാവിനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു. ഭാര്യാപിതാവിന് പരിക്ക്. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെൻ്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടൽ പ്രീതയാണ് (50)കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രീതയുടെ മൂത്തമകൾ ബിന്ധ്യയുടെ ഭർത്താവ് വർക്കല മംഗലത്തുവീട്ടിൽ അനിൽകുമാറി(40)നെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനിൽകുമാർ കൈയിൽ കരുതിയിരുന്ന ചുറ്റികയുപയോഗിച്ച് പ്രീതയെയും ഭർത്താവ് ബാബുവിനെയും അക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു.

READ ALSO: തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ വെട്ടിക്കൊന്ന് യുവാവ് സ്വയം തീക്കൊളുത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക