ബി.എസ്.സി നഴ്സിംഗ് ഡിഗ്രി പ്രവേശന പരീക്ഷ ആഗസ്റ്റ് 18ന്
|
സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്ക് 202425 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 18 ന് നടത്തുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താല്‍ക്കാലികമായിട്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി
2024 – 25 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 16 ന് നടത്തും. ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ, ഇതുവരെ അലോട്ട്മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാവര്ക്കും ഓണ്‍ലൈന്‍ ഓപ്ഷന് സമര്‍പ്പണം www.lbscetnre.kerala.gov.in വഴി ആഗസ്റ്റ് 13 മുതല്‍ 15 വരെ ചെയ്യാം. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ പ്രവേശനം നേടിയ കോളേജില്‍ നിന്നും അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ഓപ്ഷന് സമര്‍പ്പണ സമയത്ത് നിര്‍ബന്ധമായും ഓണ്‍ലൈനായി സമര്‍പ്പിക്കണം. എല്ലാ വിഭാഗക്കാര്‍ക്കും അലോട്ട്മെന്റില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712324396, 2560327.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
എം.സി.എ അവസാനഘട്ട അലോട്ട്മെന്റ്
202425 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ റഗുലര്‍ (എം.സി.എ റഗുലര്‍) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 16 ന് നടത്തും. മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ, ഇതുവരെ അലോട്ട്മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാവര്ക്കും ഓണ്‍ലൈന്‍ ഓപ്ഷന് സമര്‍പ്പണം www.lbscetnre.kerala.gov.in വഴി ആഗസ്റ്റ് 13 മുതല്‍ 15 വരെ ചെയ്യാം. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ പ്രവേശനം നേടിയ കോളേജില്‍ നിന്നും അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ഓപ്ഷന് സമര്‍പ്പണ സമയത്ത് നിര്‍ബന്ധമായും ഓണ്‍ലൈനായി സമര്‍പ്പിക്കണം. എല്ലാ വിഭാഗക്കാര്‍ക്കും അലോട്ട്മെന്റില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712324396, 2560327.
ബാച്ചിലര്‍ ഓഫ് ഡിസൈന്‍ അവസാനഘട്ട അലോട്ട്മെന്റ് 16ന്
202425 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 16 ന് നടത്തും. ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ, ഇതുവരെ അലോട്ട്മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേര്‍ക്കും ഓണ്‍ലൈന്‍ ഓപ്ഷന് സമര്‍പ്പണം www.lbscetnre.kerala.gov.in വഴി ആഗസ്റ്റ് 13 മുതല്‍ 15 വരെ ചെയ്യാം. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ പ്രവേശനം നേടിയ കോളേജില്‍ നിന്നും ഈ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ഓപ്ഷന് സമര്‍പ്പണ സമയത്ത് നിര്‍ബന്ധമായും ഓണ്‍ലൈനായി സമര്‍പ്പിക്കണം. എല്ലാ വിഭാഗക്കാര്‍ക്കും അലോട്ട്മെന്റില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712324396, 2560327.
ഡി.ഫാം പരീക്ഷയ്ക്ക് അപേക്ഷിക്കാം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാര്‍ട്ട് 1&2 (സപ്ലിമെന്ററി) (ഇആര്‍1991) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളേജുകളില്‍ ഒക്ടോബര്‍ 14 മുതല്‍ ഡി.ഫാം പാര്‍ട്ട് 1ഉം ഒക്ടോബര്‍ 15 മുതല്‍ ഡി.ഫാം പാര്‍ട്ട് 2ഉം നടത്തുന്നതാണ്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയക്കുള്ള ഫീസ് അടച്ച് ആഗസ്റ്റ് 29ന് മുമ്പായി പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം. അതത് കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 31ന് മുമ്പായി ചെയര്മാന്, ബോര്‍ഡ് ഓഫ് ഡി.ഫാം എക്സാമിനേഷന്‍സ്, തിരുവനന്തപുരം11 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
വിശദ വിവരങ്ങള്‍ www.dme.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
റേഡിയോളജിക്കല്‍ ഫിസിക്സ് ഡിപ്ലോമ
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ് എം.എസ്.സി. ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 19ന് വൈകിട്ട് 5 മണിവരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും. ആഗസ്റ്റ് 27ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലില്‍ അക്കാഡമിക്ക് അഡീഷണല്‍ ഡയറക്ടര്‍ക്ക് ലഭിക്കണം.
വിശദവിവരങ്ങള്‍ക്ക് www.rcctvm.gov.in എന്ന ആര്.സി.സി യുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കിറ്റ്സില്‍ പി.ജി ഡിപ്ലോമ കോഴ്സുകള്‍
സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ പിജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍ ഇന്‍ ടൂറിസം, പിജി ഡിപ്ലോമ ഇന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് താല്പര്യമുള്ള വിദ്യാര്‍ഥികള്‍ www.kittsedu.org എന്ന വെബ്സൈറ്റിലോ നേരിട്ടോ അപേക്ഷിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8714425302, 9037855200, 0471 2327707


