കേരളത്തിലെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പഠിക്കാൻ സ്കോളർഷിപ്പ്. മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പിജി / പിഎച്ച്.ഡി കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ആണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
|
ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്.
കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികമാകരുത്.
www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
അപേക്ഷാ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20.
Notification: https://bcdd.kerala.gov.in/en/2024/08/14/overseas-scholarship-2024-25-applications-invited/


