25
Aug 2024
Fri
25 Aug 2024 Fri

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞു കേന്ദ്രത്തിൽ മൂന്നാമതും മോഡി സര്ക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നുമണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 ൽ ജമ്മു കാശ്മീരിനെ വിഭജിച്ച് ഭരണഘടനയുടെ 370 വകുപ്പ് എടുത്തു കളഞ്ഞ ശേഷം ആദ്യമായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ മൂന്നിനും മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26 നും അവസാനിക്കും. ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധിയും ഈ വര്‍ഷം ഡിസംബറോടെ അവസാനിക്കും. ഇതോടൊപ്പം ജമ്മു കശ്മീറിലും തെരഞ്ഞെടുപ്പും നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഹരിയാനയിൽ ബിജെപി തനിച്ചാണ് ഭരിക്കുന്നത്. NCP യുടെയും ശിവസേനയുടെയും ഒരു വിഭാഗത്തിൻ്റെ പിന്തുണയോടെ മഹാരാഷ്ട്രയും ബിജെപി ഭരിക്കുന്നു. ഝാർഖണ്ഡ് ഇന്ത്യാ മുന്നണിയുടെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ചയും (JMM) ഭരിക്കുന്നു.

ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മാസത്തിനകം നടത്താന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അടുത്തിടെ സംസ്ഥാനങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചേക്കും എന്നാണ് കരുതുന്നത്.

Assembly Polls 2024 Date Announcement LIVE: ECI To Announce Jammu And Kashmir, Haryana , Maharashtra, Jharkhand Election Dates Today

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക