18
Aug 2024
Tue
18 Aug 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിലെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഇതാ ആപ്പ്. Sannadha sena application is ready to bring volunteers in Kerala under one umbrella and coordinate activities. (Chief Minister Pinarayi Vijayan inaugurated the mobile app). സന്നദ്ധസേന എന്ന പേരിൽ ഉള്ള അപ്പ് ഡയറക്ടറേറ്റിന്റെ സന്നദ്ധസേന ആപ്ലിക്കേഷനിൽ സജ്ജമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തു. സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങൾ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആപ്പ് സഹായിക്കുമേന്ന് അധികൃതർ അറിയിച്ചു. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിലൂടെ സോഷ്യൽ ക്രെഡിറ്റ് പോയിന്റുകൾ നേടാനും ആപ്പിലൂടെ കഴിയും.

സന്നദ്ധസേന ആപ്പ് വരുന്നതോടെ വോളന്റീയർമാരുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://play.google.com/store/apps/details?id=com.wb.sannadhasena.