ഒമാനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി വാഹനമിടിച്ചുമരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ആര്യഭവനിൽ മധു ജനാർദ്ദനക്കുറുപ്പ് (54) ആണ് മരിച്ചത്. സുവൈഖ് ഖദ്റയിൽ കൺസ്ട്രക്ഷൻ ഫോർമാനായി ജോലി ചെയ്ത് വരികയായിരുന്നു.
|
രണ്ടു ദിവസം മുമ്പേ രാത്രിയിൽ പുറത്തിറങ്ങിയ മധുവിനെ കാണാതായതിനെത്തുടർന്ന് പരിചയമുള്ളവർ പോലീസിൽ റിപോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിയാനെന്ന സ്ഥലത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ മധു വാഹനമിടിച്ചു മരിച്ച വിവരം അറിയുന്നത്.
21ാം വയസ്സിൽ ആദ്യമായി ഒമാനിലെത്തിയ മധു 32 വർഷമായി ഇവിടെ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: രഞ്ജു കൃഷ്ണ. മക്കൾ: ആര്യ, ആതിര. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


