14
Aug 2024
Wed
14 Aug 2024 Wed
580 Apprentices at Hindustan Aeronautics

പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ നാസിക്കിലുള്ള (മഹാരാഷ്ട്ര) ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. 580 ഒഴിവുണ്ട്. (580 Apprentices at Hindustan Aeronautics)
ഐ.ടി.ഐ.ക്കാര്‍ക്ക് 324, എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് 105, ഡിപ്ലോമക്കാര്‍ക്ക് 71, നോണ്‍ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ്‌സിന് 80 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷകര്‍ 2020 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരായിരിക്കണം.
ഒരുവര്‍ഷമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി.

അപേക്ഷിക്കേണ്ട അവസാനതീയതി: ഓഗസ്റ്റ് 31.

യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഇന്റര്‍വ്യൂവോ എഴുത്തുപരീക്ഷയോ ഉണ്ടാവില്ല.

ട്രേഡ് അപ്രന്റിസ്
ട്രേഡുകളും ഒഴിവും:

ഫിറ്റര്‍- 138
ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍- 10
ടര്‍ണര്‍- 20

മെക്കാനിസ്റ്റ്- 17

മെക്കാനിസ്റ്റ് (ഗ്രൈന്‍ഡര്‍)- 7

ഇലക്ട്രീഷ്യന്‍- 27

ഇലക്ട്രോണിക്‌സ് മെക്കാനിക്- 8

ഡ്രോട്‌സ്മാന്‍- 5

മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍)- 6

റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്- 6

പെയിന്റര്‍- 7

കാര്‍പെന്റര്‍- 6

ഷീറ്റ് ആന്‍ഡ് മെറ്റല്‍ വര്‍ക്കര്‍- 4

കോപ -50

വെല്‍ഡര്‍0- 10

സ്റ്റെനോഗ്രാഫര്‍- 3.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ഐ.ടി.ഐ.
സ്‌റ്റൈപ്പെന്‍ഡ്: 7700- 8050 രൂപ.

READ ALSO: വിദേശത്ത് പഠിക്കണോ? പണം സർക്കാർ തരും|ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ് അപ്രന്റിസ്

ബ്രാഞ്ചുകളും ഒഴിവും:

കംപ്യൂട്ടര്‍0- 10

എയ്‌റോനോട്ടിക്കല്‍- 5

സിവില്‍- 12

 

ഇലക്ട്രിക്കല്‍- 14

 

ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍- 15

മെക്കാനിക്കല്‍- 35

പ്രൊഡക്ഷന്‍0- 10

ഫാര്‍മസി- 4.

യോഗ്യത: നാലുവര്‍ഷത്തെ ബി.ഇ./ബി.ടെക്/ബി.ഫാം ബിരുദം
സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ

ഡിപ്ലോമ അപ്രന്റിസ്

ബ്രാഞ്ചുകളും ഒഴിവും:

എയ്‌റോനോട്ടിക്കല്‍- 3

സിവില്‍- 8

കംപ്യൂട്ടര്‍ -6

ഇലക്ട്രിക്കല്‍6- 16

ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍- 15

മെക്കാനിക്കല്‍0- 20

ലാബ് അസിസ്റ്റന്റ്- 3

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ (ലാബ് അസിസ്റ്റന്റിന് ഒരുവര്‍ഷം)
സ്‌റ്റൈപ്പെന്‍ഡ്: 8000 രൂപ

നോണ്‍ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ്‌സ് അപ്രന്റിസ്

വിഷയങ്ങളും ഒഴിവും:

ആര്‍ട്‌സ്- 25

കൊമേഴ്‌സ്- 25

സയന്‍സ്- 20

ബിസിനസ് മാനേജ്‌മെന്റ്/ആപ്ലിക്കേഷന്‍- 3

ഹോട്ടല്‍ മാനേജ്‌മെന്റ്-2

നഴ്‌സിങ് അസിസ്റ്റന്റ്- 5

യോഗ്യത: മൂന്ന്/നാല് വര്‍ഷത്തെ ബിരുദം
സ്‌റ്റൈപ്പെന്‍ഡ്: 9000 രൂപ.

അപേക്ഷ

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
നിലവില്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാനാവില്ല.
www.apprenticeshipindia.gov.in, https://nats.education.gov.in എന്നീ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ചെയ്തശേഷം ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ക്കു : www.halindia.co.in.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ അപ്രന്റിസ് ആകാം; 580 ഒഴിവുകള്‍ | Apprentices at Hindustan Aeronautics