പത്താം ക്ലാസ്സും ITI യും ഉണ്ടോ? എങ്കില്‍ നോര്‍ത്തേണ്‍ റെയില്‍വേയില്‍ അവസരം; 4,096 അപ്രന്റിസ് ഒഴിവുകള്‍ | apprentice vacancies at northern railway
|
കേവലം പത്താംക്ലാസ് വിജയം മാത്രം യോഗ്യതയുള്ളവര്‍ക്ക് റെയില്‍വേയില്‍ ജോലി ചെയ്യാന്‍ അവസരം. ന്യൂഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റെയില്‍വേയില്‍ 4096 അപ്രന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷക്ഷണിച്ചത്.
അവസാന തീയതി: സെപ്റ്റംബര്‍ 16.
ലഖ്‌നൗ, അംബാല, മുറാദാബാദ്, ഡല്‍ഹി, ഫിറോസ്പുര്‍ എന്നീ ക്ലസ്റ്ററുകള്‍ക്കുകീഴിലെ ഡിവിഷനുകളിലും യൂണിറ്റുകളിലും വര്‍ക്ഷോപ്പുകളിലുമായിരിക്കും പരിശീലനം.
READ ALSO: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ അപ്രന്റിസ് ആകാം; 580 ഒഴിവുകള്‍
ട്രേഡുകള്‍:
മെക്കാനിക് ഡീസല്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, പെയിന്റര്‍, ട്രിമ്മര്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍, എം.എം.വി., ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ജി)/ വെല്‍ഡര്‍ സ്ട്രക്ചറല്‍, ടര്‍ണര്‍, മെറ്റീരിയല്‍ ഹാന്‍ഡ്‌ലിങ് എക്യുപ്‌മെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി, വയര്‍മാന്‍, ബ്ലാക്‌സ്മിത്ത്, മേസണ്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഹാമര്‍മാന്‍, ക്രെയിന്‍ ഓപ്പറേറ്റര്‍, സ്റ്റെനോഗ്രാഫര്‍, ഫിറ്റര്‍ (ഇലക്ട്രിക്കല്‍), വെല്‍ഡര്‍/ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്, സ്റ്റെനോ (ഇംഗ്ലീഷ്), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് (മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്), സ്റ്റെനോഗ്രാഫര്‍ (ഹിന്ദി), മെഷീന്‍ ഓപ്പറേറ്റര്‍, എം.ഡബ്ല്യു.ഡി., പൈപ് ഫിറ്റര്‍.
യോഗ്യത:
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് വിജയം/ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യുമാണ് (എന്‍.സി.വി.ടി./ എസ്.സി.വി.ടി.) യോഗ്യത. 13.08.2024 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കുക. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
പ്രായം:
15- 24 വയസിന് ഇടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 16.09.2024 ആണ് വയസ്സ് കണക്കാക്കുന്ന തീയതി.
(എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവ് ലഭിക്കും).
സ്‌റ്റൈപെന്‍ഡ്
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചട്ടപ്രകാരമുള്ള സ്‌റ്റൈപെന്‍ഡ് അനുവദിക്കും.
ഫീസ്:
100 രൂപയാണ് അപേക്ഷാ ഫീസ്.
വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഇല്ല.
തെരഞ്ഞെടുപ്പ് രീതി
പത്താംക്ലാസ്, ഐ.ടി.ഐ. മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അപേക്ഷിക്കേണ്ട വിധം
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപ്ലോഡ്‌ചെയ്യണം.
വിശദവിവരങ്ങള്‍ക്ക് www.rrc.nr.org
over 4,000 apprentice vacancies at northern railway
RRC NR Apprentice Recruitment 2024


