26
Sep 2024
Thu
26 Sep 2024 Thu
Lorry car accident

കോവളം: പുലര്‍ച്ചെ ഇരുട്ടത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി നാലു മരണം.(The car plowed into the parked lorry in the dark; Four people died)  കോയമ്പത്തൂര്‍ സ്വദേശികളായ 4 യുവാക്കളാണ് മരിച്ചത്. റിഫ്‌ളക്ടര്‍, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിര്‍ത്തിയിട്ടതാണ് അപകടത്തിനു കാരണമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോവളത്തിനു സമീപം ഇസിആറില്‍ ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാര്‍ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. രാത്രി റോഡിന്റെ വശം ചേര്‍ന്ന് അനധികൃതമായി ലോറികള്‍ നിര്‍ത്തിയിടുന്നത് ഇവിടെ പതിവാണ്.