ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും യൂണിയന്‍ ബാങ്കിലും അപ്രന്റിസ്: ബിരുദധാരികള്‍ക്ക് അവസരം
|
ബാങ്ക് ജോലിയാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്( (IOB), Union Bank of India എന്നിവ അവസരം ഒരുക്കുന്നു. അപ്രന്റിസ് ഒഴിവുകളിലേക്ക് ആണ് ഇപ്പൊള്‍ അപേക്ഷിക്കാന്‍ കഴിയുക.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
ആകെ 550 ഒഴിവുകളാണുള്ളത്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10.
പ്രായം: 20 – 28
(സംവരണ വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും)
സ്‌റ്റൈപ്പന്റ്:
ഗ്രാമം: 10,000
നഗരം: 12,000
മെട്രോ: 15,000
സെപ്റ്റംബര്‍ 22നായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ.
വിദ്യാഭ്യാസ, തൊഴില്‍ വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ ലഭിക്കാന്‍
100 ചോദ്യങ്ങളടങ്ങുന്ന പരീക്ഷയ്ക്ക് നൂറിലാണ് മാര്‍ക്ക്. 90 മിനിറ്റാണ് പരീക്ഷയുടെ മൊത്തം ദൈര്‍ഘ്യം.
യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം.
വിശദവിവരങ്ങള്‍ക്ക് iob.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Notification: https://www.iob.in/upload/CEDocuments/iobApprentices_Web_Ad_Final_28082024.pdf
യൂണിയന്‍ ബാങ്ക്
വിവിധ സംസ്ഥാനങ്ങളിലായി ആകെ 500 ഓളം ഒഴിവുകളാണുള്ളത്.
പ്രായ പരിധി
20 വയസ്സ് മുതല്‍ 28 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും ഡിഗ്രി
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,000 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. ശമ്പളത്തിന് പുറമേ മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇരട്ടിയോളം ശമ്പളം ലഭിക്കും.
അപേക്ഷാ ഫീസ്
800 രൂപ
സ്ത്രീകള്‍, എസ് സി/ എസ് ടി: 600 രൂപ, വികലാംഗര്‍ 400 രൂപയും.
Union Bank of India Recruitment 2024
എങ്ങിനെ അപേക്ഷിക്കാം
https://www.unionbankofindia.co.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക. തുടര്‍ന്ന് തസ്തികയും സംസ്ഥാനവും തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. അപേക്ഷിക്കാനായി സ്‌കൂള്‍, കോളേജ് സര്‍ട്ടിഫിക്കറ്റുകളും ആധാര്‍, ഒപ്പ്, ഫോട്ടോ, ഇമെയില്‍ ഐ.ഡി എന്നിവയും കരുതുക.
അപേക്ഷ പൂര്‍ത്തിയാക്കി ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.
പ്രിന്റൗട്ടെടുത്തോ പി.ഡി.എഫ് ഫോര്‍മാറ്റ് ആയോ സൂക്ഷിക്കുക.
Notification: https://www.dailyjob.online/2024/08/unionbankofindiarecruitment2024.html
വിദ്യാഭ്യാസ, തൊഴില്‍ വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ ലഭിക്കാന്‍
Apprentice in Indian Overseas Bank and Union Bank: Opportunity for Graduates


