വയനാട് വെള്ളമുണ്ടയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്നു കണ്ടെത്തി. സംഭവത്തിൽ അയൽവാസിയെ പോലീസ് പിടികൂടി. വെള്ളമുണ്ട സ്വദേശി കുഞ്ഞാമിയെ വീടിന് അരകിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അയൽവാസി ഹക്കീമിനെ പോലീസ് പിടികൂടിയത്. വയോധികയുടെ സ്വർണം കൈക്കലാക്കാൻ ഇവരെ കൊന്ന പ്രതി അപകടമരണമെന്നു വരുത്തി തീർക്കാൻ കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
|
കുഞ്ഞാമിയുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വർണത്തിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് പ്രതി പോലീസിനോടു വെളിപ്പെടുത്തി. കുഞ്ഞാമിയെ കാണാതായതിനു തുടർന്ന് വിവരം മാധ്യമങ്ങളെ അറിയിക്കുന്നതിലും തിരച്ചിൽ നടത്തുന്നതിനുമൊക്കെ മുന്നിൽ നിന്ന് ഹക്കീം അന്വേഷണം തന്റെ നേരെ വരാതിരിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. ഹക്കീം സ്വകാര്യ ബാങ്കിൽ പണയം വച്ച സ്വർണം പോലീസ് കണ്ടെടുത്തു.
ALSO READ: വയോധികയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍; സ്വര്‍ണാഭരണം കാണാനില്ല
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





