14
Sep 2024
Sun
14 Sep 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് നൽകുന്നു. വിദ്യാർഥികൾ അതത് സ്‌കൂളുകളിൽ അപേക്ഷകൾ നൽകണം. പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌ക്കൂള്‍ അധികൃതര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ egrantz 3.0 പോര്‍ട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. 0484 – 2983130