27
Sep 2024
Thu
27 Sep 2024 Thu
PFI worker K P Kamal grants bail by Highcourt

ഹാഥ്രസ് കേസില്‍ യുഎപിഎ ചുമത്തി ലഖ്‌നൗ ജയിലില്‍ കഴിയുന്ന പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകന്‍ കെ പി കമാലിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹാഥ്രസിലെ ദലിത് യുവതിയെ ബലാല്‍സംഗം ചെയ്തുകൊന്നതിനെതിരേയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു യുപി പോലീസ് കെ പി കമാലിനെ അറസ്റ്റ് ചെയ്തത്. കലാപഗൂഢാലോചനക്കുറ്റമായിരുന്നു അദ്ദേഹത്തിനെതിരേ ചുമത്തിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാഥ്രസ് പെണ്‍കുട്ടിയുടെ ബലാല്‍സംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനു പിന്നാലെ യുപി പോലീസ് കേരളത്തിലെത്തി കെ പി കമാലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. ഹാഥ്രസ് കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ളവരെയും സമാനക്കുറ്റം ചുമത്തി നേരത്തേ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. ഏതാനും മാസം മുമ്പാണ് കാപ്പന് ജാമ്യം ലഭിച്ചത്.

ALSO READ:  28 മാസത്തെ തടവിന് ശേഷം സിദ്ദീഖ് കാപ്പന്‍ മോചിതനായി