13
Feb 2023
Thu
13 Feb 2023 Thu

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽമോചിതനായി. ഇന്ന് രാവിലെ കാപ്പൻ ലഖ്‌നൗ ജയിലിൽനിന്ന് പുറത്തിറങ്ങി.
ഏറെ സന്തോഷകരമായ നിമിഷമാണ് ഇതെന്ന് കാപ്പൻ പ്രതികരിച്ചു. തന്റെ മോചനത്തിനായി തന്റെ കുടംബത്തോടൊപ്പം നിന്ന് പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്കും കൂടെ നിന്ന പൊതുസമൂഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഒരു ദലിത് പെൺകുട്ടിയുടെ നീതിക്ക് വേണ്ടിയാണ് തടവനുഭവിച്ചതെന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ജയിലിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാപ്പനെതിരേ ചുമത്തിയ യു.എ.പി.എ കേസുകളിലും ഇ.ഡി കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ് മോചനം തെളിഞ്ഞത്. ദലിത് പെൺകുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ഹാത്രസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം സെക്രട്ടറിയായിരുന്ന കാപ്പനെ യു.പി പൊലിസ് അറസ്റ്റ്ചെയ്തത്. ഹാത്രസിൽ കാപ്പൻ കലാപത്തിന് ശ്രമിച്ചെന്നായിരുന്നു യു.പി പൊലിസിന്റെ ആരോപണം. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിതനായപ്പോൾ ഡൽഹി എയിംസിൽ ചികിത്സക്ക് വേണ്ടിയുമാണ് പുറത്തിറങ്ങിയിരുന്നത്.

ഇതുപ്രകാരമാണ് യു.എ.പി.എ ചുമത്തിയത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് അദ്ദേഹത്തിനെതിരായ ഇ.ഡി കേസ്സിന്നാധാരം. ഹാത്രസിൽ കലാപം സൃഷ്ടിക്കാനാണ് കാപ്പൻ ഈ പണം സ്വീകരിച്ചതെന്നാണ് ഇ.ഡിയുടെ ആരോപണം. 28 മാസമായി ജയിലിൽ കഴിയുകയാണ് കാപ്പൻ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക