കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് വിവിധ വിഷയങ്ങളില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 90 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. ഓരോ തസ്തികയിലേക്കും വിദ്യാഭ്യാസ യോഗ്യത ഓരോ വിഷയത്തിനും വ്യത്യസ്തമാണ്. അതിനാല്‍ വിജ്ഞാപനം വായിച്ച ശേഷം അപേക്ഷിക്കുക.
|
അവസാന തീയ്യതി: സെപ്റ്റംബര്‍ 21
ഫീസ്:
600 രൂപ. (എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് ഫീസില്ല)
പ്രായപരിധി:
30 വയസ്സ്.
ഒഴിവുകള്‍:
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഐ.ടി, ഓഫീസ്, ധനകാര്യം.
ശമ്പളം:
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസ ശമ്പളമായി 24,400 രൂപ ലഭിക്കും.
രണ്ടാം വര്‍ഷം 25,100 രൂപയും മൂന്നാം വര്‍ഷം 25,900 രൂപയും ലഭിക്കും.
ആദ്യ വര്‍ഷത്തില്‍ ഒരു മാസം 25 മണിക്കൂര്‍ ഓവര്‍ ടൈം ഡ്യൂട്ടി എടുത്താല്‍ 6,100 രൂപ അധികമായും കിട്ടുന്നതാണ്.
രണ്ടാം വര്‍ഷം ഇത് 6280 രൂപയും മൂന്നാം വര്‍ഷം ഇത് 6480 രൂപയും ആയിരിക്കും.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
വിദ്യാഭ്യാസ യോഗ്യത
മെക്കാനിക്കല്‍
സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമ.
എസ്എപി, എംഎസ് പ്രോജക്ട്, എംഎസ് ഓഫീസ് തുടങ്ങിയ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. ഷിപ്പ്യാര്‍ഡ്, എഞ്ചിനീയറിംഗ് കമ്പനി, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം എന്നിവിടങ്ങളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം.
ഇലക്ട്രിക്കല്‍
സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമ.
എസ്എപി, എംഎസ് പ്രോജക്ട്, എംഎസ് ഓഫീസ് തുടങ്ങിയ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ പ്രാവീണ്യം.
ഷിപ്പ്യാര്‍ഡ്, എഞ്ചിനീയറിംഗ് കമ്പനി, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം എന്നിവിടങ്ങളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ യോഗ്യതാനന്തര പരിചയവും വേണം.
ഇലക്ട്രോണിക്‌സ്
സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമ.
എസ്എപി, എംഎസ് പ്രോജക്ട്, എംഎസ് ഓഫീസ് തുടങ്ങിയ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ പ്രാവീണ്യം.
ഷിപ്പ്യാര്‍ഡ്, എഞ്ചിനീയറിംഗ് കമ്പനി, വാണിജ്യ സ്ഥാപനം, നെറ്റ്വര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ കമ്പനി, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം എന്നിവിടങ്ങളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം.
ഇന്‍സ്ട്രുമെന്റേഷന്‍
സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമ.
എസ്എപി, എംഎസ് പ്രോജക്ട്, എംഎസ് ഓഫീസ് തുടങ്ങിയ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ പ്രാവീണ്യം.
ഷിപ്പ്യാര്‍ഡ്, എഞ്ചിനീയറിംഗ് കമ്പനി, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം എന്നിവിടങ്ങളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയവും.
❗ NB: ശേഷിക്കുന്ന തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം.
ODEPEC Turkey Recruitment: തുര്‍ക്കിയിലെ കപ്പല്‍ശാലയില്‍ ജോലി, 2 ലക്ഷം ശമ്പളം, CV അയച്ച് ജോലി നേടാം
തെരഞ്ഞെടുപ്പ് രീതി
ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍.
ഒബ്ജക്ടീവ് ടെസ്റ്റില്‍ ജനറല്‍ നോളജ്, റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, അനുബന്ധ വിഷയം എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് പരിശോധിക്കും. ആകെ മാര്‍ക്ക് 100.
Website: www.cochinshipyard.in
Notification: cochinshipyard.in/uploads/career/e24083a65eb3faf698a91b0c88002df1.pdf
Cochin Shipyard Limited Project Assistant Recruitment


