28
Sep 2024
Sun
28 Sep 2024 Sun
Ganesha Idol

ബംഗളൂരു: ഗണേശോത്സവത്തോട് അനുബന്ധിച്ച് വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ നാലു ലക്ഷം രൂപയുടെ സ്വര്‍ണമാല അബദ്ധത്തില്‍ ഒഴുക്കിവിട്ടു. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം. 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ കൃത്രിമ തടാകത്തിലെ വെള്ളം വറ്റിച്ചാണ് സ്വര്‍ണമാല പുറത്തെടുത്തത്. വെള്ളം വറ്റിച്ചപ്പോള്‍ ഒഴുക്കിയ 300ഓളം വിഗ്രഹങ്ങളും കണ്ടെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരുവിലെ വിജയനഗറിലാണ് സംഭവം. ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിനായി ഉണ്ടാക്കിയ കൃത്രിമ തടാകത്തില്‍ ശനിയാഴ്ച വൈകീട്ടാണ് മാല കാണാതായത്. ഗണേശ വിഗ്രഹത്തിന്റെ നിമഞ്ജനം നടത്തി വീട്ടിലെത്തിച്ചപ്പോഴാണ് രാമയ്യക്കും ഉമാദേവിക്കും മാല നഷ്ടമായത് അറിഞ്ഞത്. വിഗ്രഹ നിമഞ്ജനം ചെയ്ത സ്ഥലത്ത് വീണിട്ടുണ്ടാവുമെന്ന നിഗമനത്തില്‍ അവിടെയെത്തി തിരയുകയായിരുന്നു.

ALSO READ: വിവാഹത്തില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ടെത്തിയ മൂന്ന് കോട്ടയം സ്വദേശിനികള്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗണേശ വിഗ്രഹത്തോടൊപ്പം മാലയുണ്ടായിരുന്നുവെന്ന് തടാകത്തിന് അരികില്‍ നിന്നിരുന്നയാള്‍ പറഞ്ഞതോടെ വിശദമായ തിരച്ചില്‍ ആരംഭിച്ചു. സ്ഥലത്തെ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം പത്തോളം പേരാണ് തെരച്ചിലില്‍ പങ്കാളികളായത്. ഒടുവില്‍ 10 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഞായറാഴ്ച്ച രാവിലെയാണ് കണ്ടെത്തിയത്.