14
Sep 2024
Tue
14 Sep 2024 Tue
Lab Chemist (Rubber) Certificate Course

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ സ്ഥാപനമായ മഞ്ചേരി, കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ വെച്ച് 2024 സെപ്റ്റംബര്‍ 23 ന് ആരംഭിക്കുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള ദേശീയ അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബര്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമിസ്ട്രി മെയിന്‍ / സബ്‌സിഡിയറി വിഷയത്തില്‍ ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സ്ഥാപനത്തില്‍ നേരിട്ടോ, [email protected] എന്ന ഇമെയില്‍ മുഖേനയോ 9846141688, 04832768507 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. കോഴ്‌സ് ഫീ 6000 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രെയിനിംങ് കോഓര്‍ഡിനേറ്റര്‍, കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിന്‍ 676122.

ഇമെയില്‍: [email protected]

ഫോണ്‍: 9846141688, 04832768507.

Lab Chemist (Rubber) Certificate Course