ജയ്പുര്‍: 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ കഠിന പരിശ്രമത്തിലൂടെ രക്ഷിച്ചു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം.
|
വീടിനു സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ബുധനാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം.
600 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ 28 അടിയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. ഏറെ ശ്രമപ്പെട്ടാണു രക്ഷാ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ചതെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ യോഗേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുട്ടി കുടുങ്ങിക്കിടന്ന കുഴിക്ക് സമാന്തരമായി 15 അടി അകലെ മറ്റൊരു കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





