08
Sep 2024
Sat
08 Sep 2024 Sat
Supreme Court stays notification of Centre’s fact-check unit

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ജഡ്ജിമാരെ നിയമിക്കുന്നതില്‍ വിമുഖത കാണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ ശക്തമായ താക്കീതുമായി സുപ്രിം കോടതി.(Blocking appointment of disinterested judges: Supreme Court takes strong stand against Center)  നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം ആവര്‍ത്തിച്ച ശിപാര്‍ശകളില്‍ എത്ര പേരെയാണ് ഇനിയും നിയമിക്കാത്തതെന്നും അതിന് കാരണമെന്തെന്നും വ്യക്തമാക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍ക്കാര്‍ മടക്കിയ പേരുകള്‍ കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്താല്‍ നിര്‍ബന്ധമായും നിയമിക്കണമെന്നാണ് നിയമം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ക് പാത്രമായ ജഡ്ജിമാരുടെ കാര്യത്തില്‍ ഈ നിയമം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഇടപെടല്‍.

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനം ഉടന്‍ നടക്കുമെന്നും കേന്ദ്രവും കൊളീജിയവും തമ്മില്‍ ചില പേരുകളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെ, ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നടപ്പാക്കാത്ത ശിപാര്‍ശകള്‍ വ്യക്തമാക്കുന്ന ചാര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ ജെ.ബി. പര്‍ദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

തനിക്ക് സുഖമില്ലാത്തതിനാല്‍ കേസ് മറ്റൊരു ദിവസം കേള്‍ക്കണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ട രമണി ബോധിപ്പിച്ചപ്പോള്‍ അടുത്തയാഴ്ച കേസ് കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അപ്പോഴേക്കും ഹൈകോടതി ചീഫ് ജസ്റ്റിസ് നിയമനം നടക്കുമെന്നും ചീഫ് ജസ്റ്റിസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാല്‍, മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കൃപാലിനെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശിപാര്‍ശ അടക്കം കേന്ദ്രം നടപ്പാക്കിയില്ലെന്നും നിരവധി ശിപാര്‍ശകള്‍ വര്‍ഷങ്ങളായി നടപ്പാക്കാത്തതുണ്ടെന്നും അഡ്വ. പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. നിയമനത്തിന് സമയക്രമം നിശ്ചയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുമ്പ് ഇതുസംബന്ധിച്ച ചാര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എ.ജിയോട് നിര്‍ദേശിച്ചു.

ഒഡിഷ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി.ആര്‍. സാരംഗിയെ ഝാര്‍ഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസാക്കാന്‍ 2023 ഡിസംബര്‍ 27ന് ആണ് കൊളീജിയം ശിപാര്‍ശ നല്‍കിയത്. എന്നാല്‍ അത് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി ഈ വര്‍ഷം ജൂലൈ മൂന്നിനാണ് നിയമിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ജൂലൈ 19ന് വിരമിക്കുന്ന ജസ്റ്റിസ് സാരംഗിക്ക് ഇതുമൂലം കേവലം 15 ദിവസം മാത്രമാണ് ചീഫ് ജസ്റ്റിസ് പദവി ലഭിച്ചത്. ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവുവിനെ ഝാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസാക്കാന്‍ ജൂലൈ 11ന് കൊളീജിയം നല്‍കിയ ശിപാര്‍ശ ഇനിയും നടപ്പാക്കാത്തതും സിബല്‍ ചോദ്യം ചെയ്തു.

ചീഫ് ജസ്റ്റിസ് നിയമനത്തിനുള്ള ശിപാര്‍ശ സുപ്രീംകോടതി കൊളീജിയം ആവര്‍ത്തിച്ചിട്ടും നടപ്പാക്കാത്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചതായിരുന്നു കോടതിയലക്ഷ്യ ഹരജി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക