14
Sep 2024
Sun
14 Sep 2024 Sun
Free vocational training for the differently abled

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (LBS Center for Science and Technology) യുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിഫറന്‍ഡ്‌ലി ഏബിള്‍ഡ് സ്റ്റഡീസില്‍ (Center of Excellence for Differentially Abled Studies) ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം. 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി നടത്തുന്ന ബുക്ക് ബൈന്‍ഡിംഗ്, പേപ്പര്‍ ബാഗ് മേക്കിംഗ്, ഫ്‌ളോറല്‍ ഡെക്കറേഷന്‍ ആന്‍ഡ് ബൊക്കെ മേക്കിംഗ്, ഓര്‍ണമെന്റ് മേക്കിംഗ്, ഗ്ലാസ്/പോട്ട് എംപോസിംഗ് പെയിന്റിംഗ് കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷാ ഫോം സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിഫറന്‍ഡ്‌ലി ഏബിള്‍ഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

പൂരിപ്പിച്ച അപേക്ഷാഫോം സെപ്റ്റംബര്‍ 25ാം തീയ്യതിക്ക് മുമ്പായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിഫറന്‍ഡ്‌ലി ഏബിള്‍ഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8289827857, 0471 2345627 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

Free vocational training for the differently abled at the Center of Excellence for Differentially Abled Studies at Pujapura, Thiruvananthapuram, under the control of LBS Center for Science and Technology, a Kerala government institution. Applications are invited for free courses in bookbinding, paper bag making, floral decoration and bouquet making, ornament making, glass/pot imposing painting courses for differently abled persons with more than 40% disability.

Free vocational training for the differently abled