കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള ODEPEC ഏജൻസി വഴി വീണ്ടും ഗൾഫ് റിക്രൂട്ട്മെൻ്റ്. ഇക്കുറി ദുബായിലേക്ക് സെക്യൂരിറ്റി ജോലിയിലേക്ക് ആണ് നിയമനം നടത്തുന്നത്. ദുബായ് പോർട്ട് വേൾഡിന്റെ ഭാഗമായ “We One” ലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ആണ് ഒഡെപെക്ക് ഇന്റർവ്യൂ നടത്തുന്നത്.
|
അവസാന തീയതി : സെപ്റ്റംബർ 30 വൈകുന്നേരം 5 മണി.
ODEPEC ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ആണ് അപേക്ഷ നൽകേണ്ടത്.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2,262 ദിർഹം.
(ഏകദേശം 51000 രൂപ).
പുരുഷന്മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം ഉള്ളത്.
അപേക്ഷകർക്ക് മികച്ച ശാരീരിക ക്ഷമത ആവശ്യമാണ്.
• ഉയരം കുറഞ്ഞത് 5.9 അടി
• മികച്ച കേൾവി ശക്തിയും കാഴ്ച്ച ശക്തിയും.
* വലിയ രോഗങ്ങൾ ഇല്ലാത്തവരായിരിക്കണം.
• ശരീരത്തിൽ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഉണ്ടാകരുത്.
പ്രായം:
25 വയസ്സിനും 40 വയസ്സിനും ഇടയിൽ
വിദ്യാഭാസ യോഗ്യത
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
ഏതെങ്കിലും സ്ഥാപനത്തിൽ സെക്യൂരിറ്റി മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം. (എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം).
സെക്യൂരിറ്റി ലൈസൻസ് ഉള്ളവർക്കും ആർമി/ സിവിൽ ഡിഫൻസ് പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തികൾക്ക് മുൻഗണന ലഭിക്കും.
ഇംഗ്ലീഷ് വായിക്കുക, എഴുതുക, സംസാരിക്കുക എന്നീ കഴിവുകൾ ആവശ്യമാണ്.
മറ്റേതെങ്കിലും ഭാഷ
അറിയാമെങ്കിൽ അതൊരു മുൻതൂക്കം ആയിരിക്കും.
സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗനിർദ്ദേശങ്ങളെ കുറിച്ച് നല്ല ധാരണ ഉള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ODEPEC വെബ്സൈറ്റിൽ നൽകിയ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, അനുഭവ സാക്ഷ്യപത്രം എന്നിവ jobs@odepec എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയാണ് വേണ്ടത്.
Link: https://odepc.kerala.gov.in/jobs/security-guards-required-for-uae/
ODEPEC Recruitment Security Guard jobs in Dubai


