15
Oct 2024
Wed
15 Oct 2024 Wed
Kerala Gold Rate: Gold price jumps; this month's highest rate to 65,000

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിപ്പ് തുടരുന്നു. വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വീണ്ടുമെത്തി. രണ്ട് ദിവസം വില കുറഞ്ഞതിന് ശേഷമാണ് ഇന്നത്തെ വര്‍ധനവ്. ഗ്രാമിന് ഇന്ന് 50 രൂപയാണ് കൂടിയത്. നിലവില്‍ 7,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില. പവന് 400 രൂപ കൂടിയതിനാല്‍ 56,800 രൂപ നല്‍കണം.

ഇന്നലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56,400 രൂപയായിരുന്നു ഇന്നലെ. നേരത്തെ സെപ്റ്റംബര്‍ 27ന് ആണ് ഈ വിലയില്‍ സ്വര്‍ണമെത്തിയത്. സ്വര്‍ണവില വര്‍ദ്ധനവില്‍ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ നേരിടുന്നത്. ഈ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മാറ്റമില്ലാതെ തുടര്‍ന്ന 53,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണം വാങ്ങാന്‍ നല്ല അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയില്‍ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

സ്വര്‍ണം വിലയില്‍ മാത്രമല്ല വെള്ളിവിലയിലും ഇന്ന് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ് വില. സ്വര്‍ണവില പോലെ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.

സെപ്റ്റംബറിലെയും ഒക്ടോബറിലെയും സ്വര്‍ണവില

Date Price of 1 Pavan Gold (Rs.)
1-Sep-24 53560
2-Sep-24 Rs. 53,360 (Lowest of Month)
3-Sep-24 Rs. 53,360 (Lowest of Month)
4-Sep-24 Rs. 53,360 (Lowest of Month)
5-Sep-24 Rs. 53,360 (Lowest of Month)
6-Sep-24 53760
7-Sep-24 53440
8-Sep-24 53440
9-Sep-24 53440
10-Sep-24 53440
11-Sep-24 53720
12-Sep-24 53640
13-Sep-24 54600
14-Sep-24 54920
15-Sep-24 54920
16-Sep-24 55040
17-Sep-24 54920
18-Sep-24 54800
19-Sep-24 54600
20-Sep-24 55080
21-Sep-24 55680
22-Sep-24 55680
23-Sep-24 55840
24-Sep-24 56000
25-Sep-24 56480
26-Sep-24 56480
27-Sep-24 Rs. 56,800 (Highest of Month)
28-Sep-24 56760
29-Sep-24 56760
30-Sep-24 56640

 

Date Price of 1 Pavan Gold (Rs.)
1-Oct-24
Yesterday »
Rs. 56,400 (Lowest of Month)
2-Oct-24
Today »
Rs. 56,800 (Highest of Month)

 

Increase in gold prices in Kerala today