05
Oct 2024
Thu
05 Oct 2024 Thu
CPIM branch secretary found dead who is accused in pocso case

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് പോക്‌സോ കേസെടുത്തതോടെ മുങ്ങിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി. സിപിഐഎം മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെ കോഴിക്കോട് തൊണ്ടയാടിനു സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനീഷിനെതിരേ കേസെടുത്തതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മറ്റൊരു പ്രതിയായ  മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇരുവരും ചേര്‍ന്നായിരുന്നു വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പീഡനത്തിനിരയായ കുട്ടി അവശനാവുകയും വിവരം കൂട്ടുകാരോട് പറയുകയുമായിരുന്നു.

തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ഥികളെത്തി രമേശനെ വിളിച്ചുവരുത്തി തടഞ്ഞുവയ്ക്കുകയും പിന്നീട് പോലീസിനു കൈമാറുകയുമായിരുന്നു. എന്നാല്‍ അനീഷ് ഒളിവില്‍പോവുകയായിരുന്നു. അനീഷും പീഡിപ്പിച്ചതായി കുട്ടി മൊഴി നല്കിയതോടെയാണ് ഇയാള്ക്കെതിരേയും കേസെടുത്തത്.  കഴിഞ്ഞദിവസമായിരുന്നു ഇരുവരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്.

ALSO READ: രണ്ട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാർ ആൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക