പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടിക്ക് വേണ്ടി സ്വതന്ത്രന്മാര് മല്‍സരിക്കും.(Independents will contest in Palakkad and Chelakkara for PV Anwar party) ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, രണ്ടിടത്തും സ്വതന്ത്രന്മാരെ പരീക്ഷിക്കാനാണ് ഡിഎംകെയുടെ തീരുമാനം.
|
പാലക്കാട് ജീവകാരുണ്യ പ്രവര്ത്തകന് മിന്‍ഹാജിനേയും ചേലക്കരയില്‍ മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറിനെയും നിര്‍ത്താനാണ് അന്‍വറിന്റെ തീരുമാനം. ഇന്ന് പാലക്കാട് എത്തുന്ന അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ALSO READ: മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ അഞ്ച് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചുമരിച്ചു
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ അന്‍വര്‍ നീക്കം നടത്തിയിരുന്നു. സരിനുമായി അന്‍വര്‍ നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും സരിന് സഹകരിക്കാന്‍ തയ്യാറായില്ല. പകരം ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.
ചേലക്കരയില്‍ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് എന്‍ കെ സുധീര്‍ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുധീറിന്റെ പ്രഖ്യാപനം. പാര്‍ട്ടിയിലെ അവഗണനയില്‍ മനംമടുത്താണ് സൂധീറിന്റെ വിമതനീക്കം .
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയെന്നും ഇതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ തീരുമാനിച്ചതെന്നും സുധീര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പട്ടികജാതിക്കാരെ കാണുന്നത് പോലും ഇഷ്ടമല്ല. എന്തോ വിരോധമാണ് അവരോട്. ചേലക്കരയില്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. സ്ഥാനാര്‍ത്ഥി പ്രഖ്യാപന സമയത്ത് പി വി അന്‍വറും ഉണ്ടാകും. തിരുവില്വാമലയില്‍ നിന്നും ക്യാംപയിന് തുടങ്ങും.
ഇന്ന് തന്നെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും രാജിവെക്കും. ഒരു ഉപാധിയുമില്ലാതെയാണ് ഡിഎംകെയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതെന്നും തനിക്ക് യാതൊരു ഓഫറും അന്‍വര്‍ മുന്നോട്ട് വച്ചിട്ടില്ലെന്നും സൂധീര്‍ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





