ഗുജറാത്തില്‍ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ അഞ്ചുതൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചുമരിച്ചു. കച്ച് ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം.
ഇവിടുത്തെ അഗ്രോടെക് കമ്പനിയിലെ മാലിന്യസംസ്‌കരണ ടാങ്ക് വൃത്തിയാക്കുകയായിരുന്നു സംഘം. സിദ്ധാര്‍ഥ് തിവാരി, അജ്മത് ഖാന്‍, ആശിഷ് ഗുപ്ത, ആശിഷ് കുമാര്‍, സഞ്ജയ് താക്കൂര്‍ എന്നിവരാണ് മരിച്ചത്.
|
മാലിന്യം കോരാനായി ഒരു തൊഴിലാളിയാണ് ആദ്യം ടാങ്കില്‍ ഇറങ്ങിയത്. ഇയാള്‍ ബോധരഹിതനായി വീണതോടെ പുറത്തെടുക്കാനായി രണ്ടുപേര്‍ കൂടി ടാങ്കില്‍ ഇറങ്ങി. ഇവരും കുഴഞ്ഞുവീണതോടെ ബാക്കി രണ്ടുപേര്‍ കൂടി ഇറങ്ങുകയും അപകടത്തില്‍പെടുകയുമായിരുന്നു.
ഭക്ഷ്യഎണ്ണയും ജൈവഡീസലും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയവരാണ് മരിച്ചതെന്ന് കാണ്ഡ്‌ല പോലീസ് അറിയിച്ചു. അപകടമരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





