02
Oct 2024
Thu
02 Oct 2024 Thu
doing sex in front of children and showing them nudity is sexual harassment says Highcourt

കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്നതും പോക്‌സോ വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണെന്നും ഹൈക്കോടതി. ലോഡ്ജ് മുറിയില്‍ വാതില്‍ ലോക്ക് ചെയ്യാതെ മൈനറായ കുട്ടിയുടെ മാതാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഇതു നേരില്‍ കണ്ട കുട്ടി ഇക്കാര്യം ചോദ്യം ചെയ്തതിന് കുട്ടിയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കേസിലെ പ്രതി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്. .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോക്‌സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തി തനിക്കെതിരേ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരേ ചുമത്തിയ കുറ്റങ്ങളൊന്നും ശരിയല്ലെന്നു ഹരജിക്കാരന്‍ വാദിച്ചു.

എന്നാല്‍ കുട്ടിക്കു മുന്നില്‍ ഒരാള്‍ തന്റെ നഗ്‌നശരീരം കാണിക്കുന്നത് ആ കുട്ടിയോടു ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്നു കോടതി വ്യക്തമാക്കി. ഇവിടെ ഹരജിക്കാരന്‍ നഗ്‌നനാവുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വാതില്‍ ലോക്ക് ചെയ്യാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങള്‍ കാണുകയും ചെയ്തു. അതുകൊണ്ടു തന്നെ പോക്‌സോ നിയമത്തിലെ പല വകുപ്പുകളും ഇതില്‍ നിലനില്‍ക്കും.

കുട്ടിയെ ഹരജിക്കാരന്‍ തല്ലിയപ്പോള്‍ കുട്ടിയുടെ മാതാവ് ഇതു തടഞ്ഞില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഐപിസി അനുസരിച്ചുള്ള വകുപ്പുകളും കേസില്‍ നിലനില്‍ക്കുമെന്നും പ്രതി പോക്‌സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജുവനൈല്‍ ജസ്റ്റിസ് നിയമം, പൊതുസ്ഥലങ്ങളില്‍ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളില്‍ ചുമത്തിയിരുന്ന വകുപ്പുകള്‍ റദ്ദാക്കിയ കോടതി ഈ കേസില്‍ ആ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.

READ ALSO: അഞ്ചുവയസ്സുകാരനെ സ്‌കൂളില്‍ ലൈംഗികാതിക്രമത്തിനിരയാക്കിയ 50കാരി പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക