24
Oct 2024
Sun
24 Oct 2024 Sun

ലൈംഗികബന്ധത്തിന് വിസമ്മതിച്ച മരുമകളെ ഭര്‍തൃപിതാവ് കല്ലിനിടിച്ചുകൊന്നു. ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലെ നഗത്തുരു ഗ്രാമത്തിലാണ് സംഭവം. 30കാരിയായ സിരിഷയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാടത്തു ജോലി ചെയ്യുകയായിരുന്ന സിരിഷയോട് ഭര്‍ത്താവിന്റെ പിതാവായ കുരുമന്ന തനിക്കു വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സിരിഷ ഇയാളുടെ ആവശ്യം നിരാകരിക്കുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതിനിടെ കുരുമന്ന കല്ലുകൊണ്ട് യുവതിയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. സിരിഷയുടെ കുടുംബമാണ് പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക