14
Oct 2024
Sun
14 Oct 2024 Sun
Nurse in Germany: Norka Triple Win Recruitment Spot Registration

കേരളാ സര്‍ക്കാരിന് കീഴിലുള്ള വിദേശ റിക്രൂട്ടിങ് സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്‌സിങ് ഹോമുകളിലേക്കുള നഴ്‌സുമാരുടെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്.
നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ആണ് ട്രിപ്പിള്‍ വിന്‍ പദ്ധതി. ഇതിലേക്ക് നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരമാണ് ഇപ്പോഴുള്ളത്. ഇതിനായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (NIFL) കോഴിക്കോട് സെന്ററില്‍ (സി.എം മാത്യുസണ്‍സ് ടവര്‍, രാം മോഹന്‍ റോഡ്) നവംബര്‍ ഒന്നിനോ തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷന്‍,തൈക്കാട്) നവംബര്‍ 4 നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

READ ALSO:  SSLC ക്കാർക്ക് സർക്കാർ ജോലി: ഫിൻ്റെക്‌സിൽ സെയിൽസ്മാൻ/ സെയിൽസ് വുമൻ ആകാം

രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 10 ന് ആരംഭിക്കും. നഴ്‌സിങില്‍ ബിഎസ്‌സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരാണ് അപേക്ഷിക്കേണ്ടത്.

വിശദമായ സി.വി, പാസ്‌പോര്‍ട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്‌സിംഗ് രജിസ്‌ട്രേഷന്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് രേഖകള്‍ കൊണ്ടുവരണം. നേരത്തെ അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കുന്നതാണ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

വയോജന പരിചരണം/പാലിയേറ്റീവ് കെയര്‍/ജറിയാട്രിക് എന്നിവയില്‍ 2 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കുന്നതാണ്.

പരമാവധി പ്രായപരിധി 38 വയസ്സ്.

അഭിമുഖം നവംബര്‍ 13 മുതല്‍ 21 വരെ തിരുവനന്തപുരത്ത് വച്ചാകും നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.norkaroots.org
www.nifl.norkaroots.org

ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).

Nurse in Germany: Norka Triple Win Recruitment Spot Registration