15
Oct 2024
Fri
15 Oct 2024 Fri
PSC job Apply now for HANTEX Recruitment

സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വിവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സെയിൽസ്മാൻ ഗ്രേഡ് II/ സെയിൽസ് വുമൺ ഗ്രേഡ് II ഒഴിവുകളിലേക്ക് വിജ്ഞാപനം PSC പുറത്തിറക്കി. പത്താം ക്ലാസ് മത്രം യോഗ്യതയുള്ളവർക്ക്  സർക്കാറിന് കീഴിൽ ജോലികൾ ലഭിക്കാനുള്ള  മികച്ച അവസരം ആണിത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള വിവരങ്ങൾ കൂടി പരിശോധിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

(PSC job Apply now for HANTEX Recruitment 2024  Salesman Grade II/ Saleswoman Grade II Vacancies)

അവസാന തീയതി : ഒക്ടോബർ 30

പ്രായം

18 വയസ്സിനും 40 വയസ്സിനും ഇടയിൽ. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം.
(പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ട്).

*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*

യോഗ്യത

എസ്എസ്എൽസി ജയം/ തതുല്യം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC ) ഔദ്യോഗിക വെബ്സൈറ്റായ thulasi.psc.kerala.gov.in വഴിയാണ് അപ്ലൈ ചെയ്യേണ്ടത്. ആദ്യം ആണ് പിഎസ്‌സി വഴി അപേക്ഷിക്കുന്നത് എങ്കിൽ ആധാർ, സ്കൂൾ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഇമെയിൽ എന്നിവ സഹിതം വൺ ടൈം റെജിസ്ട്രേഷൻ പൂർത്തിയാക്കുക.

PSC job Apply now for HANTEX Recruitment

വൺ ടൈം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

തുടർന്ന് നോട്ടിഫിക്കേഷൻ സെലക്ട് ചെയ്ത് താഴെ സെർച്ച് ബാർ ഓപ്ഷനിൽ പോയി 328/2024 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു അപേക്ഷിക്കുക.