കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. പയ്യന്നൂരില്‍ വച്ചാണ് പി പി ദിവ്യ കീഴടങ്ങിയത്.
|
സ്ഥലംമാറിപ്പോവുന്ന വേളയില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തുകയും നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കുകയും ചെയ്തിരുന്നു പി പി ദിവ്യ. ഇതേത്തുടര്‍ന്ന് നവീന്‍ ബാബു ജീവനൊടുക്കിയതോടെ വിവാദമുയരുകയും ആരോപണ വിധേയയായ പി പി ദിവ്യ ഒളിവില്‍പോവുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ദിവ്യ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കമ്മിഷണര്‍ വിശദീകരിച്ചു. കണ്ണപുരത്തുവച്ചാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.
READ ALSO: ദിവ്യ ഭീഷണിപ്പെടുത്തി; ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





