കേരളാ സര്‍ക്കാരിന് കിഴീല്‍ വിവിധ താല്‍ക്കാലിക ഒഴിവുകള്‍. PSC പരീക്ഷയില്ലാതെ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ കേറാനുള്ള അവസരമാണിത്. ചില തസ്തികകള്‍ പിന്നീട് സ്ഥിരപ്പെടാനും സാധ്യതയുണ്ട്.
|
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
കഴക്കൂട്ടം ഗവ വനിതാ ITIയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ പൊതുവിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ?ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
UGC അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കോമേഴ്‌സ് / ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിംഗ് ടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദവും സമാന ഫീല്‍ഡില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോ?ഗ്യത. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കോമേഴ്‌സ്യല്‍ പ്രാക്ടീസ് / ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിം?ഗ് ടെക്‌നോളജി എന്നീ വിഷയങ്ങളിലെ രണ്ട് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി പാസ്സായിരിക്കണം.
മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും സമാന ഫീല്‍ഡില്‍ വേണം.
താത്പര്യമുള്ളവര്‍ നവംബര്‍ 8ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.
ഫോണ്‍: 04712418317
ഫീല്‍ഡ് ടെക്‌നിഷ്യന്‍ കംപ്യൂട്ടര്‍ പെരിഫറല്‍സ് എഞ്ചിനിയങ്
തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫീല്‍ഡ് ടെക്‌നിഷ്യന്‍ കംപ്യൂട്ടര്‍ പെരിഫറല്‍സ് എഞ്ചിനിയറിങ്ങില്‍ താല്‍ക്കാലിക ഒഴിവ്. ബി ടെക് കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് 60 ശതമാനം മാര്‍ക്ക്, എംസിഎ തത്തുല്യ യോഗ്യതയില്‍ 60 ശതമാനം മാര്‍ക്ക് എന്നിവയാണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ആറിന് രാവിലെ 11 ന് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
ഫോണ്‍: 9447647340
കുക്ക്
സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ ഹോസ്റ്റലില്‍ കുക്കിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ഹോസ്റ്റലില്‍ താമസിച്ച് ജോലിചെയ്യാന്‍ താല്‍പര്യമുള്ള വനിതകള്‍ക്ക് നവംബര്‍ 11ന് രാവിലെ 10.30ന് ബോര്‍ഡിന്റെ കോട്ടയം ഡിവിഷണല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
വിശദവിവരത്തിന് ഫോണ്‍: 04812961775.
സെക്യൂരിറ്റി, കളക്ഷന്‍ ഏജന്റ്
സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ എരുമേലി സൈറ്റില്‍ ശബരിമല തീര്‍ഥാടകരുടെ വാഹന പാര്‍ക്കിങ് സൗകര്യം ലഭ്യമാക്കാന്‍ സെക്യൂരിറ്റി, കളക്ഷന്‍ ഏജന്റ് എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം നവംബര്‍ 11ന് ഉച്ചകഴിഞ്ഞ് 2.30ന് ബോര്‍ഡിന്റെ കോട്ടയം ഡിവിഷണല്‍ ഓഫീസില്‍ നടക്കും.
യോഗ്യത: പത്താംക്ലാസ് ബിരുദം.
വിശദവിവരത്തിന് ഫോണ്‍: 04812570410.
ലാബ് ടെക്‌നീഷ്യന്‍
തലനാട് കുടുംബാരോഗ്യേകന്ദ്രത്തില്‍ ആരംഭിക്കുന്ന ലാബില്‍ ദിവസവേതന നിരക്കില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. 2025 മാര്‍ച്ച് 31 വരെയാണ് നിയമനം. യോഗ്യത: വി.എച്ച്.എസ്.സി.(എം.എല്‍.ടി) അല്ലെങ്കില്‍ പ്ലസ്ടു സയന്‍സ്/തത്തുല്യയോഗ്യത, ഡിപ്ലോമ ഇന്‍ പാരാമെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
യോഗ്യരായവര്‍ നവംബര്‍ 12ന് വൈകിട്ട് നാലിനകം അപേക്ഷ നേരിട്ടോ മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യകേന്ദ്രം, തലനാട്, പിന്‍: 686580 എന്ന വിലാസത്തിലോ നല്‍കണം.
വിശദവിവരത്തിന് ഫോണ്‍: 9446809362.
വെറ്ററിനറി ഡോക്ടര്‍
കഞ്ഞിക്കുഴി ബ്ലോക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക് വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. നവംബര്‍ എട്ടിന് രാവിലെ 11 മണി മുതല്‍ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്ഇന്‍ഇന്റര്‍വ്യൂ നടക്കും. യോഗ്യതകള്‍ ബിവിഎസ് സി ആന്റ് എഎച്ച് ബിരുദം, കെഎസ്‌വിസി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍ കാര്‍ഡ്), ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, കെഎസ്‌വിസി രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖ, എസ്എസ്എല്‍സി ബുക്ക് എന്നിവ അസ്സലും പകര്‍പ്പും സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0477 2252431
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഗസ്റ്റ് ലെക്ചറര്‍ പാനല്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസിന്റെ മഞ്ചേരി സബ് സെന്ററില്‍ ഗസ്റ്റ് ലെക്ചറര്‍ പാനല്‍ തയാറാക്കുന്നു. ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ള ഒന്നാം ക്ലാസ് എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദം/ഡിപ്ലോമ/പി.ജി.ഡി.സി.എ യോഗ്യതകളില്‍ ഏതെങ്കിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നാളെ (നവംബര്‍ 6) രാവിലെ 11ന് കച്ചേരിപ്പടി ഐ.ജി.ബി.ടിയിലുള്ള സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം.
ഫോണ്‍: 0483 2764674, 9446161894.
നഴ്‌സിംഗ് അസിസ്റ്റന്റ്
അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാളെ (നവംബര്‍ 6) പകല്‍ 9 മണിക്ക് അടിമാലി താലൂക്ക് ആശുപ്രതി ആഫീസിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുക.
എസ് എസ് എല്‍ സി , എ എന്‍ എം സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കേരള നേഴ്‌സസ് & മിഡ്‌വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യതകള്‍ . ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.
ഫോണ്‍: 04864 222670.
കെയര്‍ ടേക്കര്‍
ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ കീഴിലെ ചെങ്ങന്നൂര്‍ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീക സമയ കെയര്‍ടെക്കറെ അവിശ്യമുണ്ട്. താല്പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാര്‍ നവംബര്‍ എട്ടിന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ നേരിട്ട് ബന്ധപ്പെടുകയോ വേണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍. 04772245673.
ഇമെയില്‍ [email protected]
Government job without exam many temporary vacancies in kerala


